ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച് ബേൺമൗത്ത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബ്രൂണോ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബേൺമൗത്ത് താരം ജെയിംസ് ഹിലിന്റെ ഓൺ ഗോളാണ് യുണൈറ്റഡിന്റെ രണ്ടാം ഗോൾ.
റയാൻ ക്രിസ്റ്റിയും എലി ജൂനിയർ ക്രൗപിയും ആണ് ബേൺമൗത്തിനായി ഗോളുകൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 55 പോയിന്റും ബേൺമൗത്തിന് 42 പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ യുണൈറ്റഡ് മൂന്നാമതും ബേൺമൗത്ത് പത്താം സ്ഥാനത്തുമാണ്.