Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brach

മ​ല​ങ്ക​ര സൊ​സൈ​റ്റി​യു​ടെ 35-ാമ​ത് ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ 35-ാമ​​​ത് ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​കാ​​​ര്യ​​​ത്ത് വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ആ​​​ദ്യ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്ക​​​ലും ആ​​​ദ്യ വാ​​​യ്പാ​​​വി​​​ത​​​ര​​​ണ​​​വും അ​​​ദ്ദേ​​​ഹം നി​​​ർ​​​വ​​​ഹി​​​ച്ചു.

മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ഡെ​​​പ്യൂ​​​ട്ടി സി​​​ഇ​​​ഒ പി. ​​​ശി​​​വ​​​പ്ര​​​കാ​​​ശ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ല​​​ത്ത​​​റ വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ കെ.​​​പി. ബി​​​ന്ദു, ശ്രീ​​​കാ​​​ര്യം മു​​​ൻ വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ സ്റ്റാ​​​ൻ​​​ലി ഡി​​​ക്രൂ​​​സ്, ശ്രീ​​​കാ​​​ര്യം കേ​​​ര​​​ള വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം കൈ​​​മാ​​​റി. മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി എ​​​സ്ജി​​​എം വി​​​ജ​​​യ് സെ​​​ബാ​​​സ്റ്റ്യ​​​ൻ സ്വാ​​​ഗ​​​ത​​​വും സി​​​ആ​​​ർ​​​ഒ കാ​​​ർ​​​ത്തി​​​ക് നാ​​​രാ​​​യ​​​ണ്‍ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 50 ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ചെ​​​മ്മ​​​ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ്രൊ​​​മോ​​​ട്ട​​​റാ​​​യി വ​​​ന്ന​​​ശേ​​​ഷം സൊ​​​സൈ​​​റ്റി​​​ക്ക് 1,70,000ൽ ​​​പ​​​രം മെ​​​ന്പ​​​ർ​​​മാ​​​ർ​​​ക്കു സേ​​​വ​​​നം ന​​​ൽ​​​കാ​​​നാ​​​യി.

അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി വി​​​റ്റു​​​വ​​​ര​​​വു​​​ള്ള രാ​​​ജ്യ​​​ത്തെ ന​​​മ്പ​​​ർ വ​​​ണ്‍ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യാ​​​യി മാ​​​റാ​​​നു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്നു ഡെ​​​പ്യൂ​​​ട്ടി സി​​​ഇ​​​ഒ അ​​​റി​​​യി​​​ച്ചു. ശ്രീ​​​കാ​​​ര്യം ബ്രാ​​​ഞ്ച് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 90725 90084, ടോ​​​ൾ ഫ്രീ: 1800 313 1223.

Latest News

Corehub Up