ഗുരുവായൂർ: ബ്രഹ്മകുളം സെന്റ് തോമസ് ചർച്ച് വെൽഫെയർ സൊസൈറ്റിയുടെ പ്ലാറ്റിനം ജൂബിലിയാഘോഷ സമാപനസമ്മേളനം ബിഷപ് എമരിറ്റസ് മാർ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവിസ് പനംകുളം അധ്യക്ഷത വഹിച്ചു.
ജൂബിലി സ്മാരകമായി പാലിയേറ്റീവ് കെയർ ട്രസ്റ്റിന് പണിതു നൽകുന്ന ഫ്ലാറ്റിനും ജൂബിലി ഹാളിന്റെ നിർമാണത്തിനും ആവശ്യമായ തുക ബിഷപ് മാർ ജെയ്ക്കബ് മനത്തോടത്ത് വികാരി ഫാ.ഡേവിസ് പനംകുളത്തിനു കൈമാറി. സോവിനയർ ഡയറക്ടറി പ്രകാശനം ബിഷപ് നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി .കെ. ഗബ്രിയേൽ, ജോഫി ജോസ്, സി.യു. ജാഫി, എം.വി. ജോൺസൻ, പി.ടി. ബാബു, പി.ഒ. തോമസ്, ഡെയ്സി ജേക്കബ്, ജാൻസി ജെയ്സൺ, സിസ്റ്റർ ഡെയ്സ് മരിയ, സിസ്റ്റർ സീലിയ, പള്ളി ട്രസ്റ്റി റോണി സ്റ്റീഫൻ, ജൂബിലി കൺവീനർ റോബിൻ വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു.