Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Braj Ram Mohan

ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്താൻ പ്ര​വ​ർ​ത്തി​ക്കും; ഗ​വ​ർ​ണ​ർ ബ്ര​ജ് റാം ​മോ​ഹ​ന്‍റെ പ്രസ്താവന വി​വാ​ദ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യെ ശ​ക്തി​പ്പെ​ടു​ത്താ​നാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ ബ്ര​ജ് റാം ​മോ​ഹ​ൻ പ​റ​ഞ്ഞ​ത് വി​വാ​ദ​ത്തി​ൽ. ഒ​ഡി​ഷ​യു​ടെ പു​തി​യ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബ്ര​ജ് മോ​ഹ​ൻ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ ബി​ജെ​ഡി​യും കോ​ൺ​ഗ്ര​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​തി​യ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി.


ഝാ​ർ​ഖ​ണ്ഡി​ലെ മു​ൻ ബി​ജെ​പി എം​പി​യും ദ​ളി​ത് വി​ഭാ​ഗം നേ​താ​വു​മാ​ണ് ബ്ര​ജ് മോ​ഹ​ൻ റാം. ​തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഒ​ഡി​ഷ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്. ഇ​തി​നു​പി​ന്നാ​ലെ റാ​ഞ്ചി​യി​ൽ വാ​ർ​ത്താ ഏ​ജ​ൻ​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ബി​ജെ​പി​യു​ടെ എ​സ്‌‌‌‌​സി മോ​ർ​ച്ച​യെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​നും പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്നു​മാ​യി​രു​ന്നു പു​തി​യ ഗ​വ​ർ​ണ​ർ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞ​ത്. ഈ ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ​യാ​ണ് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​ത്.


ബി​ജെ​ഡി അ​ധ്യ​ക്ഷ​നും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ന​വീ​ൻ പ​ട്നാ​യി​ക്കും ഗ​വ​ർ​ണ​റു​ടെ പ്ര​സ്താ​വ​ന​യി​ൽ ആ​ശ​ങ്ക അ​റി​യി​ച്ചു. വി​വാ​ദ​പ്ര​സ്താ​വ​ന ന​ട​ത്തി​യ ഗ​വ​ർ​ണ​റെ കേ​ന്ദ്രം തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up