Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brajesh Pathak

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ്: കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് യു​പി ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക്

ല​ക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​പ്പ​ണം വ​ക​മാ​റ്റി ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ അ​തി​ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി ബ്ര​ജേ​ഷ് പ​ഥ​ക്. വി​ഷ​യ​ത്തെ സ​ർ​ക്കാ​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഇ​തി​ന​കം ത​ന്നെ കേ​സി​ൽ എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേ​സി​നെ​ച്ചൊ​ല്ലി സ​ർ​ക്കാ​രി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന് മ​റ്റ് വി​ഷ​യ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി എം​പി ദി​നേ​ഷ് ശ​ർ​മ കു​റ്റ​പ്പെ​ടു​ത്തി. പ്ര​തി​പ​ക്ഷം ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ​ക്ഷേ​ത്ര ട്ര​സ്റ്റ് സ്വ​ന്തം നി​ല​യി​ൽ പ​രാ​തി ന​ൽ​കു​ക​യും എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യും എ​ട്ട് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഇ​തി​ലും സു​താ​ര്യ​വും കൃ​ത്യ​വു​മാ​യ മ​റ്റൊ​രു ന​ട​പ​ടി സ​ർ​ക്കാ​രി​ന് സ്വീ​ക​രി​ക്കാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​യോ​ധ്യ​യി​ൽ നി​ന്നു​ള്ള മു​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​എ​ൽ​എ പ​വ​ൻ പാ​ണ്ഡെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 7 മു​ത​ൽ 7.5 കോ​ടി രൂ​പ വ​രെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ട്ര​സ്റ്റി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ജൂ​ൺ 14-ന് ​യു​പി സ​ർ​ക്കാ​ർ മൂ​ന്നം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്.

Latest News

Corehub Up