Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Branches

ബം​ഗാ​ളി​ൽ അ​ധി​കാ​ര​ത്ത​ണ​ലി​ൽ ശാ​ഖകൾ വളരുന്നു

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ളി​​​​​ൽ ബി​​​​​ജെ​​​​​പി ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ത​​​​​ണ​​​​​ലി​​​​​ൽ ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് ശാ​​​​​ഖ​​​​​ക​​​​​ൾ പെ​​​​​രു​​​​​കു​​​​​ന്നു. ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ശാ​​​​​ഖ​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​യി.

ബി​​​​​ജെ​​​​​പി അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ബം​​​​​ഗാ​​​​​ളി​​​​​ൽ 5,000 ശാ​​​​​ഖ​​​​​ക​​​​​ളാ​​​​​ണു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 10ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ഹാ​​​​​ല​​​​​യ്ക്കു മു​​​​​മ്പാ​​​​​യി ഇ​​​​​ത് ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​ക്കാ​​​​​നാ​​​​​ണ് സം​​​​​ഘ​​​​​ട​​​​​ന ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്ന് മു​​​​​തി​​​​​ർ​​​​​ന്ന ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് നേ​​​​​താ​​​​​വ് പ​​​​​റ​​​​​ഞ്ഞു.

ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് ന​​​​​ൽ​​​​​കു​​​​​ന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പ്ര​​​​​കാ​​​​​രം, 2011ൽ ​​​​​ബം​​​​​ഗാ​​​​​ളി​​​​​ൽ 580 ശാ​​​​​ഖ​​​​​ക​​​​​ളാ​​​​​ണ് സം​​​​​ഘ​​​​​ട​​​​​ന​​​​​യ്ക്കു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. 2014ൽ ​​​​​ഇ​​​​​ത് 1,280ഉം 2016 ​​​​​ഡി​​​​​സം​​​​​ബ​​​​​റി​​​​​ൽ 1,492 ആ​​​​​യി ഉ​​​​​യ​​​​​ർ​​​​​ന്നു. ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ 10ഓ​​​​​ടെ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് 10,000 ശാ​​​​​ഖ​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​സ​​​​​ജ്ജ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ് സം​​​​​സ്ഥാ​​​​​ന പ്ര​​​​​ചാ​​​​​ർ പ്ര​​​​​മു​​​​​ഖ് ബി​​​​​പ്ല​​​​​ബ് റേ ​​​​​പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up