Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brazil Legends

ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സ് ഇ​ന്ത്യ ഓ​ൾ സ്റ്റാ​ർ​സ് പോ​രാ​ട്ടം സെ​പ്റ്റം​ബ​ർ 23ലേ​യ്ക്ക് മാ​റ്റി

കൊ​ച്ചി: ബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സും ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ​സും ത​മ്മി​ലു​ള്ള രാ​ജ്യാ​ന്ത​ര മ​ത്സ​രം സെ​പ്റ്റം​ബ​ർ 23-ലേ​ക്ക് മാ​റ്റി. സെ​പ്റ്റം​ബ​ർ 20-ന് ​കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​മാ​ണ് പു​തി​യ തീ​യ​തി​യി​ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ച​ത്.

ഫു​ട്ബോ​ൾ ഇ​തി​ഹാ​സം റൊ​ണാ​ൾ​ഡീ​ഞ്ഞോ പ്ര​ത്യേ​ക വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന്‍റെ തീ​യ​തി മാ​റി​യ വി​വ​ര​വും കൊ​ച്ചി​യി​ലെ മ​ത്സ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു എ​ന്നും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. 2002 ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ റൊ​ണാ​ൾ​ഡീ​ഞ്ഞോ ഗൗ​ച്ചോ (റൊ​ണാ​ൾ​ഡോ ഡി ​അ​സ്സീ​സ് മൊ​റെ​യ്‌​റ), റി​വാ​ൾ​ഡോ വി​റ്റോ​ർ ബോ​ർ​ബ ഫെ​റെ​യ്‌​റ എ​ന്നി​വ​രു​ടെ വ​ര​വാ​ണ് ഈ ​വ​മ്പ​ൻ പോ​രാ​ട്ട​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

ഇ​വ​ർ​ക്കൊ​പ്പം എ​ഡ്മി​ൽ​സ​ൺ ജോ​സ് ഗോ​മ​സ് ഡി ​മൊ​റാ​യ​സ്, പൗ​ലോ സെ​ർ​ജി​യോ സി​ൽ​വെ​സ്ട്രെ ദോ ​നാ​സി​മെ​ന്റോ, ജി​യോ​വാ​നി സി​ൽ​വ ഡി ​ഒ​ലി​വെ​യ്‌​റ, ജെ​നി​ൽ​സ​ൺ ആ​ഞ്ച​ലോ ഡി​സൂ​സ (ജൂ​നി​യ​ർ), പൗ​ലോ സെ​ർ​ജി​യോ റോ​സ (വി​യോ​ള), ഗോ​ൾ​കീ​പ്പ​ർ ഹ്യൂ​റെ​ൽ​ഹോ ദ ​സി​ൽ​വ ഗോ​മ​സ്, അ​ല​ക്സാ​ന്ദ്രെ ദ ​സി​ൽ​വ മ​രി​യാ​നോ (അ​മാ​ര​ൽ), ഗു​സ്താ​വോ നെ​റി ഡി ​സാ ദ ​സി​ൽ​വ, റി​ക്കാ​ർ​ഡോ ഡി ​ഒ​ലി​വെ​യ്‌​റ, ജോ​ർ​ജ്ജ് ഡി ​അ​മൊ​റിം കാ​മ്പോ​സ് (ജോ​ർ​ജീ​ഞ്ഞോ), മാ​ർ​സെ​ലോ ഫെ​റെ​യ്‌​റ ഫെ​ർ​ണാ​ണ്ട​സ് (ക​മാ​ൻ​ഡു​കാ​യ), എ​ലി​വെ​ൽ​ട്ട​ൺ ആ​ൽ​വ​സ് റൂ​ഫി​നോ, എ​ൽ​സ​ൺ റൊ​ഡ്രി​ഗ​സ് ഡി ​സൂ​സ, മാ​ർ​ക്കോ​സ് അ​ന്റോ​ണി​യോ ഡി ​ലി​മ (പാ​രാ), ഡി​യോ​ഗോ കോ​റി​യ ഡി ​ഒ​ലി​വെ​യ്‌​റ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​മു​ഖ താ​ര​നി​ര ബ്ര​സീ​ലി​നാ​യി കൊ​ച്ചി​യി​ൽ പ​ന്തു​ത​ട്ടും.

ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്റെ പ്ര​ശ​സ്ത താ​ര​ങ്ങ​ളാ​യ ഐ.​എം. വി​ജ​യ​ൻ, ജോ ​പോ​ൾ അ​ഞ്ചേ​രി, സി.​കെ. വി​നീ​ത്, കെ.​ടി. ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്ന ശ​ക്ത​മാ​യ നി​ര​യാ​ണ് ഇ​ന്ത്യ​ൻ ഓ​ൾ സ്റ്റാ​ർ​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഗാ​മ​ൻ വേ​ൾ​ഡ് സ്പോ​ർ​ട്സ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ ​ടു ഇ​സെ​ഡ് ലോ​ജി​സ്റ്റി​ക്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, എ ​സാ​ബാ ഡോ​സ് ഇ​നി​ഷ്യേ​റ്റീ​വ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഈ ​അ​ന്താ​രാ​ഷ്ട്ര കാ​യി​ക​മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ചെ​ന്നൈ, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ദു​ബാ​യ് എ​ന്നീ അ​ഞ്ച് പ്ര​മു​ഖ അ​ന്താ​രാ​ഷ്ട്ര ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ബ്ര​സീ​ൽ മു​ൻ താ​ര​ങ്ങ​ളു​ടെ ഗ്ലോ​ബ​ൽ ടൂ​റി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​നാ​ണ് കൊ​ച്ചി സാ​ക്ഷ്യം വ​ഹി​ക്കു​ക.

 

 

 

Latest News

Corehub Up