ബ്രസീലിലെ സാവോപോളോയിൽ സാഹസിക വിനോദമായ 'റോപ്പ് ജമ്പിങ്ങി'നിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ 21-കാരിയായ മരിയ എഡുവാർഡ എന്ന ഫിറ്റ്നസ് ട്രെയിനർക്ക് ദാരുണാന്ത്യം.
ലൈമീരയിലെ സ്കെലിറ്റൺ പാലത്തിൽ വെച്ച്, സുരക്ഷാ കയർ ശരീരവുമായി ബന്ധിപ്പിക്കുന്നതിന് മുൻപ് ഇൻസ്ട്രക്ടർമാർ യുവതിയെ പ്ലാറ്റ്ഫോമിൽ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. ഏകദേശം 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച മരിയ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
അപകടത്തിന് തൊട്ടുമുൻപ് വരെ അതീവ ആവേശത്തിലായിരുന്ന മരിയ, പാലത്തിൽ നിന്ന് ചാടാൻ തന്നെ അനുവദിച്ചതാര് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തമാശക്കുറിപ്പ് ഒടുവിൽ മരണത്തിന് മുൻപുള്ള അവസാന സന്ദേശമായി മാറി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു സാഹസിക യാത്ര സംഘാടകരുടെ കടുത്ത അനാസ്ഥ മൂലം ദുരന്തത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രിയപ്പെട്ടവർ.