Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Breakdown For KSRTC Irinjalakudas

Thrissur

ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി​ ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍​ക്ക് ബ്രേ​ക്ക്ഡൗ​ണ്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ഇ​രി​ങ്ങാ​ല​ക്കു​ട കെ​എ​സ്ആ​ര്‍​ടി​സി സെന്‍ററി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ വ​ലി​യ പി​ന്തു​ണ​യോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യി​രു​ന്ന ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ (ബി​ടി​സി) ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ പോ​ലും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

ന​വം​ബ​റി​ല്‍ ഇ​തു​വ​രെ ഒ​രു ഉ​ല്ലാ​സ​യാ​ത്ര​പോ​ലും ന​ട​ത്താ​നാ​യി​ട്ടി​ല്ല. നേ​ര​ത്തെ ബി​ടി​സി ട്രി​പ്പു​ക​ള്‍ ഏ​കോ​പി​പ്പി​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​ര​ന്‍ ചു​മ​ത​ല​യി​ല്‍​നി​ന്ന് പി​ന്മാ​റി​യ​തോ​ടെ​യാ​ണ് യാ​ത്ര​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. പ​ക​രം ആ​ളെ നി​ശ്ച​യി​ച്ചെ​ങ്കി​ലും ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ലും ബി​ടി​സി യാ​ത്ര​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് മു​ന്‍​നി​ര​യി​ലെ​ത്തി​യ ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ​റി​ന് ഇ​തോ​ടെ വ​ലി​യ വ​രു​മാ​ന​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഓ​രോ മാ​സ​വും ശ​രാ​ശ​രി ഏ​ഴു ല​ക്ഷം രൂ​പ​യോ​ളം അ​ധി​ക​വ​രു​മാ​നം നേ​ടി​ക്കൊ​ടു​ത്തി​രു​ന്ന യാ​ത്ര​ക​ളാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ മാ​ത്ര​മ​ല്ല, പ​തി​വ് സ​ര്‍​വീ​സു​ക​ളും ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. ഒ​മ്പ​ത് ക​ണ്ട​ക്ട​ര്‍​മാ​രു​ടെ​യും എ​ട്ട് ഡ്രൈ​വ​ര്‍​മാ​രു​ടെ​യും ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ത്ത​താ​ണ് പ്ര​ധാ​ന പ്ര​തി​സ​ന്ധി. ഒ​രു ക്ലാ​ര്‍​ക്കി​ന്‍റെ ഒ​ഴി​വും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പ​ഴ​യ നി​ല​യി​ലാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല.
ഗു​രു​വാ​യൂ​ര്‍, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ഫാ​സ്റ്റ് ഉ​ള്‍​പ്പ​ടെ മൂ​ന്ന് സ​ര്‍​വീ​സു​ക​ള്‍ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ പ​തി​വാ​യി റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഓ​ഫീ​സ് ജോ​ലി​ക​ള്‍​ക്കു​പോ​ലും ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​രു ക​ണ്ട​ക്ട​റെ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ല​വി​ല്‍ ക്ലാ​ര്‍​ക്കി​ന്‍റെ ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഒ​രു സ​ര്‍​വീ​സ് കൂ​ടി ഒ​ഴി​വാ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

മാ​സ​ങ്ങ​ള്‍​ക്കു​മു​ന്‍​പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട യൂ​ണി​റ്റി​ലെ സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ക്ര​മാ​നു​സൃ​ത​മാ​യി ക​ണ്ട​ക്ട​ര്‍​മാ​രെ നി​യ​മി​ച്ച് യൂ​ണി​റ്റി​നെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് ത​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന ഉ​റ​പ്പും ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ച​ര്‍​ച്ച​യി​ലെ തീ​രു​മാ​ന​ങ്ങ​ള്‍ ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​തോ​ടെ സ​ര്‍​വീ​സു​ക​ളും ഉ​ല്ലാ​സ​യാ​ത്ര​ക​ളും പ്ര​തി​സ​ന്ധി​യി​ല്‍ തു​ട​രു​ക​യാ​ണ്.

ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ച്ച് പ​തി​വ് സ​ര്‍​വീ​സു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​പ്രീ​തി നേ​ടി​യ ബി​ടി​സി ഉ​ല്ലാ​സ​യാ​ത്ര​ക​ളും പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Latest News

Corehub Up