ചെന്നൈ: തമിഴ്നാട് സ്കൂളുകളിലെ പെരുംതലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി ആറാംക്ലാസിൽ നിന്ന് എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി വിപുലീകരിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതൽ നടപ്പിൽവരുന്ന പദ്ധതി 15.30 ലക്ഷം വിദ്യാർഥികൾക്കു പ്രയോജനപ്പെടും.
സർക്കാർ, എയ്ഡഡ് മേഖലകളിലെ 15,454 സ്കൂളുകളിലാണ് പദ്ധതി. പദ്ധതിക്കായി 217.63 കോടിരൂപ ഈവർഷം അധികമായി നൽകും. ഇതോടെ മൊത്തം ചെലവ് 724 കോടി രൂപയായി ഉയരും. മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ നടന്ന യോഗമാണു പദ്ധതി വിപുലീകരിക്കുന്നതിനു തീരുമാനിച്ചത്.