ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിന് മുന്നിൽ തകർന്നുവീണ് എവർട്ടൺ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രെന്റ്ഫോർഡ് വിജയിച്ചത്.
ബ്രെന്റ്ഫോർഡിന് വേണ്ടി കീൻ ലൂയിസ്-പോട്ടർ രണ്ട് ഗോളുകൾ നേടി. വൈറ്റാലി ജാനെറ്റും ഫാബിയോ കാർവാലോയും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു.
വിജയത്തോടെ ബ്രെന്റ്ഫോർഡിന് 17 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ആറാം സ്ഥാനത്താണ് ബ്രെന്റ്ഫോർഡ്.