Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bribe

700 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി; മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൈ​​​​ക്കൂ​​​​ലി കേ​​​​സി​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി കു​​​​റ്റി​​​​പ്പു​​​​റം സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ മു​​​​ൻ ഓ​​​​വ​​​​ർ​​​​സി​​​​യ​​​​റെ വി​​​​ജി​​​​ല​​​​ൻ​​​​സ് കോ​​​​ട​​​​തി മൂ​​​​ന്ന് വ​​​​ർ​​​​ഷം ക​​​​ഠി​​​​ന ത​​​​ട​​​​വി​​​​നും 10,000 രൂ​​​​പ പി​​​​ഴ ഒ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും ശി​​​​ക്ഷി​​​​ച്ചു.

വൈ​​​​ദ്യു​​​​തി​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലു​​​​ള്ള ചാ​​​​ർ​​​​ജ് ഈ​​​​ടാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ 700 രൂ​​​​പ കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ മ​​​​ല​​​​പ്പു​​​​റം കു​​​​റ്റി​​​​പ്പു​​​​റം കെ​​​​എ​​​​സ്ഇ​​​​ബി സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ മു​​​​ൻ ഓ​​​​വ​​​​ർ​​​​സീ​​​​യ​​​​റും, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ മൈ​​​​ക്കി​​​​ൾ പി​​​​ള്ള​​​​യെ (60) ആണു കോടതി ശിക്ഷിച്ചത്.

Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

‌പു​ന്ന​യൂ​ർ​ക്കു​ളം സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നാ​യി ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ വേ​ണ​മാ​യി​രു​ന്നു. അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​ക്കാ​ര്യം സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണി​ൽ പ​രാ​തി​ക്കാ​ര​ൻ റി​ക്കോ​ർ​ഡ് ചെ​യ്തു. അ​ഞ്ച് ല​ക്ഷം രൂ​പ കൈ​യി​ൽ ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മൂ​ന്ന് ല​ക്ഷം ന​ൽ​ക​ണ​മെ​ന്നാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​ർ. അ​തും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ര​ണ്ട​ര ല​ക്ഷ​ത്തി​ന് കാ​ര്യം ന​ട​ത്താം എ​ന്നാ​യി.

പ​ണം ചാ​ക്കി​ലോ പേ​പ്പ​റി​ലോ പൊ​തി​ഞ്ഞ സീ​റ്റി​ന് പു​റ​കി​ലേ​ക്ക് ഇ​ടാ​നും വി​നോ​ദ് പ​റ​യു​ന്നു​ണ്ട്. ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ തൃ​ശൂ​ർ വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​ത്. ര​ണ്ട​ര ല​ക്ഷം എ​ന്ന് തോ​ന്നി​ക്കാ​ൻ നൂ​റി​ന്‍റെ നോ​ട്ട് കെ​ട്ടു​ക​ളാ​ണ് വി​ജി​ല​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രാ​തി​ക്കാ​ര​ൻ പൊ​തി​ഞ്ഞു കൊ​ണ്ടു​പോ​യ​ത്.

ര​ണ്ട​ര ല​ക്ഷം ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് നോ​ട്ട് കെ​ട്ടു​ക​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി ജിം ​പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മ​ര​ണം; കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി, 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് പി​താ​വ്

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് വി​ദ​ഗ്ധ സ​മി​തി. കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ഡോ. ​ബി​ന്ദു സു​ന്ദ​ർ ര​ണ്ടു​ത​വ​ണ 5000 രൂ​പ വീ​തം കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പി​താ​വ് ബി​നി​ൽ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്.

ഇ​ന്നു​ത​ന്നെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഡോ. ​ബി​ന്ദു സു​ന്ദ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ബി​നി​ലി​ന്‍റെ മൊ​ഴി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും കു​ഞ്ഞി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ചി​കി​ത്സാ പി​ഴ​വാ​ണോ മ​റ്റെ​ന്തെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണോ കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് പൂ​ർ​ണ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​ന് ശേ​ഷം മ​റ്റ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ബി​ന്ദു സു​ന്ദ​ർ എ​ന്ന ഡോ​ക്ട​റി​ന്‍റെ പേ​രി​ൽ വ​രു​ന്ന ആ​ദ്യ​ത്തെ പ​രാ​തി​യ​ല്ല ഇ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​വ​ർ​ക്കെ​തി​രെ ഡി​എം​ഒ​യ്ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു​മ​ട​ക്കം മു​മ്പും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​കേ​സു​ക​ളും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Kerala

കൈക്കൂലി വാങ്ങി റവന്യൂ ഇന്‍സ്‌പെക്ടര്‍; കൈയോടെ പൊക്കി വിജിലന്‍സ്

കൊച്ചി: മരട് നഗരസഭയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ സൈജു പിടിയില്‍. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സൈജു പിടിയിലായത്. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിനായാണ് സൈജു കൈക്കൂലി ആവശ്യപ്പെട്ടത്. തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറില്‍ താമസിക്കുന്ന ഒരു യുവതിയാണ് വിജിലന്‍സിന് പരാതി നല്‍കിയത്.

വീടിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായാണ് യുവതി നഗരസഭയെ സമീപിച്ചത്. സൈജു സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ സൈജു 2000 രൂപ കൈക്കൂലി വാങ്ങി. കാര്യങ്ങള്‍ ശരിയാക്കാത്തതിനാല്‍ യുവതി വീണ്ടും സമീപച്ചപ്പോള്‍ 3000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്നാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. വിജിലന്‍സിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കി. ഇതിനിടെ വിജിലന്‍സ് എത്തി കൈക്കൂലി നല്‍കിയ പണം പിടിക്കുകയായിരുന്നു. അതേസമയം, ആറു മാസം മുമ്പാണ് സൈജു മരട് നഗരസഭയില്‍ സ്ഥലം മാറി വന്നത്. ഇതിനിടയില്‍ ഇയാള്‍ക്കെതിരെ പലതവണ പരാതികള്‍ വന്നിരുന്നു.

Kerala

ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ൾ വി​ട്ടു​ന​ൽ​കു​ന്ന​തി​ന് 3,50,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ പാ​ല​ക്കാ​ട് ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

വാ​ള​യാ​ർ ജി​എ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഓ​ഫീ​സ​റും ക​ഞ്ചി​ക്കോ​ട് കു​രു​ടി​ക്കാ​ട് സ്വ​ദേ​ശി​യു​മാ​യ പി.​എ​ൻ. സു​മ​നെ​യാ​ണു വി​ജി​ല​ൻ​സ് പി​ടി​കൂ​ടി​യ​ത്.

പ​രാ​തി​ക്കാ​ര​ൻ പാ​ർ​ട്ണ​റാ​യു​ള്ള സ്ക്രാ​പ്പ് ബി​സി​ന​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ര​ണ്ടു ലോ​റി​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് 3.5 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

Kerala

കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി, വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു

വ​യ​നാ​ട്: കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന പ​രാ​തി​യി​ൽ വ​യ​നാ​ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സി. ​ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഭൂ​മി ത​രം മാ​റ്റ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രാ​തി.

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​ന് അ​നാ​വ​ശ്യ ത​ട​സ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 10000 രൂ​പ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണ് പ​രാ​തി. കൃ​ത്യ​വി​ലോ​പ​വും ച​ട്ട​ലം​ഘ​ന​വു​മാ​യ​തി​നാ​ൽ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ഗീ​ത​യെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

Kerala

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​റ​സ്റ്റി​ൽ. ഇ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ഷ്ണു​വി​നെ​യാ​ണ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യു​ടെ പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്.

ഭൂ​മി പോ​ക്കു​വ​ര​വി​നാ​യി 2,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഭൂ​മി പോ​ക്കു​വ​ര​വി​ന് പ​ണം ആ​വ​ശ്യ​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൗ​ഡ​ർ പു​ര​ട്ടി​യ 500 രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ൾ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക്കാ​ര​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി​യ പ​രാ​തി​ക്കാ​ര​ൻ കൈ​ക്കൂ​ലി പ​ണം ഓ​ഫി​സ​ർ​ക്ക് കൈ​മാ​റു​ക​യും അ​ദ്ദേ​ഹം അ​ത് വാ​ങ്ങി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ ഇ​ടു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ഓ​ഫി​സി​ലെ​ത്തി​യ പ്ര​ത്യേ​ക സം​ഘം രാ​സ​ലാ​യ​നി​യി​ൽ ഓ​ഫി​സ​റി​ന്‍റെ കൈ ​മു​ക്കി​യ​തോ​ടെ നോ​ട്ടി​ലെ പൗ​ഡ​ർ ക​ല​ർ​ന്ന് ലാ​യ​നി​യു​ടെ നി​റം മാ​റി.

ഇ​തോ​ടെ കൈ​ക്കൂ​ലി പ​ണം വാ​ങ്ങി​യെ​ന്ന് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ സ്ക്വാ​ഡ് സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് 500 രൂ​പ​യു​ടെ നാ​ല് നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Kerala

കെ​എ​സ്ഇ​ബിയിൽ ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​ക്യൂ​​​​ട്ട്’; കൈ​ക്കൂ​ലി 16.5 ല​ക്ഷം!


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് സെ​​​​ക്‌​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ജി​​​​ല​​​​ൻ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രും ഓ​​​​വ​​​​ർ​​​​സി​​​​യ​​​​ർ​​​​മാ​​​​രും ലൈ​​​​ൻ​​​​മാ​​​​ൻ​​​​മാ​​​​രും ക​​​​രാ​​​​റു​​​​കാ​​​​രി​​​​ൽനി​​​​ന്ന് യു​​​​പി​​​​ഐ (അ​​​​ക്കൗ​​​​ണ്ട്) മു​​​​ഖേ​​​​ന കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് 16.5 ല​​​​ക്ഷം രൂ​​​​പ​​​​യെ​​​​ന്ന് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

‘ഓ​​​​പ്പ​​​​റേ​​​​ഷൻ ​ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട്’ എ​ന്ന പേ​രി​ലു​ള്ള വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്തു​ള്ള പെ​ട്ടി- ത​ട്ടു​ക​ട​ക്കാ​രെ ഏ​ജ​ന്‍റു​മാ​രാ​ക്കി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും ക​ണ്ടെ​ത്തി.

വി​വി​ധ സെ​ക്‌​ഷ​ൻ ഓ​ഫീ​സു​ക​ളി​ലെ 41 ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ ക​രാ​റു​കാ​രി​ൽനി​ന്നാ​ണ് 16.5 ല​ക്ഷം രൂ​പ അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ മാ​ത്രം കൈ​ക്കൂ​ലി​ കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ഇ​ബി​യി​ലെ ഭൂ​രി​ഭാ​ഗം ഓ​ഫീ​സു​ക​ളി​ലും ന​ട​പ​ടി​ക്ര​മം പാ​ലി​ക്കാ​തെ​യാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 55,200 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 4,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​വ​ഴി സ്വീ​ക​രി​ച്ചു. പാ​റ​ശാ​ല​യി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 38,000 രൂ​പ കൈ​പ്പ​റ്റി. ക​രു​നാ​ഗ​പ്പ​ള്ളി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 31,000 രൂ​പ​യും അ​ഞ്ച​ലി​ലെ ര​ണ്ട് സ​ബ് എ​ൻ​ജി​നിയ​ർ​മാ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 5,000 രൂ​പ വീ​തം കൈ​പ്പ​റ്റി. ഓ​ച്ചി​റ​യി​ലെ ലൈ​ൻ​മാ​ൻ ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് 1,900 രൂ​പ കൈ​പ്പ​റ്റി.

അ​ടൂ​രി​ലെ സ​ബ് എ​ൻ​ജി​നിയ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ​യും ലൈ​ൻ​മാ​ൻ അ​തേ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 10,000 രൂ​പ​യും ഗൂ​ഗി​ൾ പേ ​മു​ഖേ​ന വാ​ങ്ങി. തി​രു​വ​ല്ല​യി​ലെ ഓ​വ​ർ​സിയ​റു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ക​ട ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ല ത​വ​ണ​യാ​യി 1.67 ല​ക്ഷം രൂ​പ ഗൂ​ഗി​ൾ പേ ​മു​ഖേ​ന ന​ൽ​കി. ച​ങ്ങ​നാ​ശേ​രി ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ സ​ബ് എ​ൻ​ജി​നി​യ​ർ 1.83 ല​ക്ഷം രൂ​പ​യും ഓ​വ​ർ​സിയ​ർ 18,550 രൂ​പ​യും ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു.

ക​ട്ട​പ്പ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 2,35,700 രൂ​പ​യും സ​ബ് എ​ൻ​ജി​നിയ​ർ 25,000 രൂ​പ​യും മ​റ്റൊ​രു സ​ബ് എ​ൻ​ജി​നി​യ​ർ 47,700 രൂ​പ​യും ഓ​വ​ർ​സിയ​ർ 2,000 രൂ​പ​യും മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ 2,000 രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി. കൂ​ടാ​തെ ഈ ​ഓ​ഫീ​സി​ലെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ 1.86 ല​ക്ഷം രൂ​പ ക​രാ​റു​കാ​ർ​ക്ക് അ​യ​ച്ച് ന​ൽ​കി. ബി​നാ​മി ക​രാ​റു​കാ​രെ വ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ വ​ർ​ക്കു​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യു​ന്ന​താ​ണോ​യെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കും.

വൈ​ദ്യു​തി മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ചി​റ്റൂ​ർ സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ 1.27 ല​ക്ഷം രൂ​പ​യും സ​ബ് എ​ൻ​ജി​നി​യ​ർ 20,000 രൂ​പ​യും ഓ​വ​ർ​സി​യ​ർ 12,500 രൂ​പ​യും മ​റ്റൊ​രു ഓ​വ​ർ​സി​യ​ർ 16,300 രൂ​പ​യും ക​രാ​റു​കാ​രി​ൽ​നി​ന്ന് ഗൂ​ഗി​ൾ പേ ​മു​ഖേ​ന കൈ​പ്പ​റ്റി​യ​താ​യും ക​ണ്ടെ​ത്തി.

മ​ല​പ്പു​റ​ത്ത് ക​ണ​ക്കി​ൽ പെ​ടാ​ത്ത 34,000 രൂ​പ പി​ടി​കൂ​ടി. ക​ണ്ണൂ​ർ കൂ​ത്തു​പ​റ​ന്പ് ഓ​ഫീ​സി​ലെ എ​ഇ 64,000 രൂ​പ ക​രാ​റു​കാ​ര​നി​ൽനി​ന്ന് കൈ​പ്പ​റ്റി. തു​ട​ർ പ​രി​ശോ​ധ​ന​ക​ളും ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​നു​ക​ളും വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്ര​ഹാം അ​റി​യി​ച്ചു.

Kerala

സി​പി​എ​മ്മി​ന് അ​ധി​കാ​ര​ത്തോ​ട് ആ​ർ​ത്തി: കോ​ൺ​ഗ്ര​സ്

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കൂ​​​റു​​​മാ​​​റി വോ​​​ട്ടു​​​ചെ​​​യ്യു​​​ന്ന​​​തി​​​നു ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ ജാ​​​ഫ​​​റി​​​ന് 50 ല​​​ക്ഷം രൂ​​​പ​​​യും അ​​​ല്ലെ​​​ങ്കി​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​വും വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം നേ​​​തൃ​​​ത്വം ഒ​​​ന്നാ​​​കെ അ​​​ധി​​​കാ​​​ര​​​ക്ക​​​സേ​​​ര​​​ക​​​ളോ​​​ട് ആ​​​ർ​​​ത്തി​​​ മൂ​​​ത്ത് പ​​​ര​​​ക്കം പാ​​​യു​​​ക​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്.

ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ മോ​​​ഡ​​​ൽ രാ​​ഷ്‌​​ട്രീ​​​യ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ങ്ങ​​​ളെ​​​പ്പോ​​​ലും നാ​​​ണി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​ണു പി​​​ൻ​​​വാ​​​തി​​​ലി​​​ലൂ​​​ടെ സി​​​പി​​​എം വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ച്ച​​​ത്.

50 ല​​​ക്ഷം രൂ​​​പ​​​യാ​​ണു കൂ​​​റു​​​മാ​​​റി വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നു ജാ​​​ഫ​​​റി​​​നു വാ​​​ഗ്ദാ​​​നം​​​ ചെ​​​യ്ത​​​ത്. ആ ​​​പ​​​ണം എ​​​വി​​​ടെ​​​നി​​​ന്നാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ സി​​​പി​​​എ​​​മ്മി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. നി​​​ര​​​ന്ത​​​ര​​​മാ​​​യി ത്രി​​​ത​​​ല​​​ പ​​​ഞ്ചാ​​​യ​​​ത്ത് സം​​​വി​​​ധാ​​​ന​​​ത്തെ സി​​​പി​​​എം കൈ​​​യ​​​ട​​​ക്കി​​​വ​​​ച്ചു.

ജ​​​ന​​​ങ്ങ​​​ൾ പൊ​​​റു​​​തി​​​മു​​​ട്ടി​​​യാ​​​ണ് യു​​​ഡി​​​എ​​​ഫി​​​നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെത്തി​​​ച്ച​​​ത്. രാ​​​ഷ്‌​​ട്രീ​​​യ​​​ ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ൽ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം ഉ​​​ൾ​​​പ്പെ​​​ട​​​യു​​​ള്ള പ​​​ദ​​​വി​​​ക​​​ൾ രാ​​​ജി​​​വ​​​യ്ക്കാ​​​ൻ സി​​​പി​​​എം ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണം. രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു​​​ വ​​​രും.

ഇ​​​ന്നു ​രാ​​​വി​​​ലെ 10ന് ​​​ബ്ലോ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ട​​​ക്കാ​​​ഞ്ചേ​​​രി ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്കു ജ​​​ന​​​കീ​​​യ മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ഡ്വ. ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ് പ​​​റ​​​ഞ്ഞു.

Kerala

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ കൂ​റു​ മാ​റാ​ൻ കോ​​​ഴ​​​; മു​ഖം​ ര​ക്ഷി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ശ്ര​മ​മെ​ന്ന് സി​പി​എം

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തു​​​ന്ന കോ​​​ഴ​​​വി​​​വാ​​​ദം വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​മെ​​​ന്ന് സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി. അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ.

മ​​​റ്റ​​​ത്തൂ​​​രി​​​ലെ രാ​​ഷ്‌​​ട്രീ​​​യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ട് മു​​​ഖം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഏ​​​തെ​​​ങ്കി​​​ലും ഒ​​​രാ​​​ളെ ചാ​​​ക്കി​​​ട്ടു​​​ പി​​​ടി​​​ക്കാ​​​നു​​​ള്ള യാ​​​തൊ​​​രു അ​​​ഭ്യാ​​​സ​​​വും സി​​​പി​​​എം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു ന​​​ഷ്ട​​​മാ​​​യ​​​തു യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ജി​​​ല്ല​​​യി​​​ലെ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും വ്യ​​​ക്ത​​​മാ​​​യ മു​​​ൻ​​​തൂ​​​ക്കം എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ണ്ട്. വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ തു​​​ല്യ​​​നി​​​ല​​​യി​​​ൽ ബി​​​ജെ​​​പി, എ​​​സ്ഡി​​​പി​​​ഐ തു​​​ട​​​ങ്ങി​​​യ വ​​​ർ​​​ഗീ​​​യ​​​ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വോ​​​ട്ടു​​​നേ​​​ടി സ്ഥാ​​​നം ല​​​ഭി​​​ച്ചാ​​​ൽ ഉ​​​ട​​​ൻ രാ​​​ജി​​​വ​​​യ്ക്ക​​​ണം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സി​​​പി​​​എം സ​​​മീ​​​പ​​​നം.

പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ഓ​​​ഡി​​​യോ മു​​സ്‌​​ലിം ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും ത​​​മ്മി​​​ലു​​​ള്ള​​​താ​​​ണ്. ആ​​​ര് ആ​​​രോ​​​ട് സം​​​സാ​​​രി​​​ച്ചു എ​​​ന്ന​​​തു ശ്ര​​​ദ്ധി​​​ക്ക​​​ണം.
തെ​​​ളി​​​വി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ച്ചാ​​​ൽ ഒ​​​രു രാ​​​ജി​​​യും ഉ​​​ണ്ടാ​​​വി​​​ല്ല. ജി​​​ല്ല​​​യി​​​ൽ ഒ​​​രു സ്ഥ​​​ല​​​ത്തും ഒ​​​രു സ്ഥാ​​​നം നേ​​​ടാ​​​നും എ​​​ൽ​​​ഡി​​​എ​​​ഫ് കോ​​​ഴ കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല. തോ​​​റ്റാ​​​ലും നി​​​ല​​​പാ​​​ടി​​​ൽ​​​നി​​​ന്നു മാ​​​റി​​​ല്ലെ​​​ന്നും അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ പ​​​റ​​​ഞ്ഞു.

Kerala

കോ​ഴ​പ്പ​ണം ക​രു​വ​ന്നൂ​ർ തൊ​ണ്ടി​മു​ത​ൽ: ഒ.​ജെ. ജ​നീ​ഷ്

തൃ​​​​ശൂ​​​​ർ: വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് ഭ​​​​ര​​​​ണം പി​​​​ടി​​​​ക്കാ​​​​ൻ മു​​​സ്‌​​​ലിം ലീ​​​​ഗ് സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യ ജാ​​​​ഫ​​​​റി​​​​നു സി​​​​പി​​​​എം വാ​​​​ഗ്ദാ​​​​നം​​​​ചെ​​​​യ്ത 50 ല​​​​ക്ഷം രൂ​​​​പ ക​​​​രു​​​​വ​​​​ന്നൂ​​​​ർ ബാ​​​​ങ്കി​​​​ലെ തൊ​​​​ണ്ടി​​​​മു​​​​ത​​​​ൽ ആ​​​​ണോ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഒ.​​​​ജെ. ജ​​​​നീ​​​​ഷ്.

ക​​​​രു​​​​വ​​​​ന്നൂ​​​​ർ​​​​കേ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട​​​​വ​​​​ർ ഈ ​​​​ഡീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. ജാ​​​​ഫ​​​​റി​​​​ന്‍റെ കോ​​​​ൾ​​​​ലി​​​​സ്റ്റ് പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വ്യ​​​​ക്ത​​​​മാ​​​​കും.

ബ്ലോ​​​​ക്ക് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി കെ.​​​​വി. ന​​​​ഫീ​​​​സ​​​​യു​​​​ടെ പേ​​​​രു​​​​വ​​​​ന്ന​​​​തും പി​​​​ന്നീ​​​​ടു​​​​ന​​​​ട​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ളും ചേ​​​​ർ​​​​ത്തു​​​​വാ​​​​യി​​​​ക്കു​​​​ന്പോ​​​​ൾ സി​​​​പി​​​​എം ഉ​​​​ന്ന​​​​ത​​​​നേ​​​​തൃ​​​​ത്വം അ​​​​റി​​​​യാ​​​​തെ ഇ​​​​ത്ത​​​​രം ഡീ​​​​ൽ ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ണ്.

ജാ​​​​ഫ​​​​റി​​​​നു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന സി​​​​പി​​​​എം ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ ശ​​​​ബ്ദ​​​​രേ​​​​ഖ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്പോ​​​​ൾ കോ​​​​ഴ​​​​വാ​​​​ഗ്ദാ​​​​ന​​​​ത്തെ സി​​​​പി​​​​എം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെന്നും അദ്ദേഹം പറ ഞ്ഞു.

Kerala

വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന; കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കൈ​ക്കൂ​ലി​പ്പ​ണ​വു​മാ​യി ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി.​യു. ഹാ​രി​ഷ് പി​ടി​യി​ൽ.

റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്തു​വ​ച്ച് വി​ജി​ല​ൻ​സ് മി​ന്ന​ൽ​പ​രി​ശോ​ധ​നാ​സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി.

ഈ ​സ​മ​യം ഹാ​രി​ഷ് വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത കൈ​ക്കൂ​ലി​പ്പ​ണ​മാ​യ 32,500 രൂ​പ കാ​റി​ന് പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത് വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

ചാ​ല​ക്കു​ടി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സി​ലെ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​റാ​യ ഹാ​രി​ഷ്, ബാ​ർ ഉ​ട​മ​ക​ളി​ൽ​നി​ന്നും ക​ള്ളു​ഷാ​പ്പ് കോ​ൺ​ട്രാ​ക്ട​ർ​മാ​രി​ൽ​നി​ന്നും മാ​സ​പ്പ​ടി​യാ​യി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റാ​റു​ണ്ടെ​ന്ന് വി​ജി​ല​ൻ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ താ​ൽ​ക്കാ​ലി​ക​മാ​യി താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ​നി​ന്ന് തൃ​ശൂ​ർ എ​ര​വി​മം​ഗ​ല​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് കാ​റി​ൽ പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​യി​ൽ വ​ച്ചാ​ണ് കൈ​ക്കൂ​ലി വാ​ങ്ങാ​റു​ള്ള​ത്. ഈ ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു.

 

Kerala

ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കൈ​ക്കൂ​ലി; എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

തൃ​ശൂ​ർ: ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​നി​ൽ​നി​ന്ന് 15,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ (ന​മ്പ​ർ-​വ​ൺ) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ പി.​എം. വി​ൽ​സ​നെ അ​ങ്ക​മാ​ലി​യി​ലെ ഇ​റി​ഗേ​ഷ​ൻ ഓ​ഫി​സി​ൽ വെ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ ഇ​ട​മ​ല​യാ​ർ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് കീ​ഴി​ലെ ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​രാ​ർ ജോ​ലി ചെ​യ്യു​ന്ന​തി​ന് സി-​ക്ലാ​സ് കോ​ൺ​ട്രാ​ക്ട​ർ ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​മ​ല​യാ​ർ ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ട് ഡി​വി​ഷ​ന്‍റെ അ​ങ്ക​മാ​ലി ഓ​ഫി​സി​ൽ പ​രാ​തി​ക്കാ​ര​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഏ​റെ ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ​യി​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ ഓ​ഫി​സി​ലെ​ത്തി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റാ​യ വി​ൽ​സ​നെ നേ​രി​ൽ ക​ണ്ട് സം​സാ​രി​ച്ചു. എ​ന്നാ​ൽ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ കൈ​ക്കൂ​ലി​യാ​യി 15,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ക തി​ങ്ക​ളാ​ഴ്ച ഓ​ഫി​സി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ കൈ​ക്കൂ​ലി ന​ൽ​കി കാ​ര്യം സാ​ധി​ക്കാ​ൻ പ​രാ​തി​ക്കാ​ര​ന് താ​ൽ​പ​ര്യ​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​രാ​തി​ക്കാ​ര​ൻ വി​ശ​ദ​മാ​യി എ​റ​ണാ​കു​ളം വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജി​ല​ൻ​സ് സം​ഘം ഉ​ദ്യോ​ഗ​സ്ഥ​നെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.35ഓ​ടെ പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ പി​ടി​യി​ലാ​കു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി​ടി​യി​ല്‍

കോ​​​ഴി​​​ക്കോ​​​ട്: ഭൂ​​​മി ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​ന് കൈ​​​ക്കൂ​​​ലി വാ​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ ഒ​​​ള​​​വ​​​ണ്ണ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ പി​​​ടി​​​യി​​​ൽ.

എ​​​റ​​​ണാ​​​കു​​​ളം കോ​​​ത​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ഉ​​​ല്ലാ​​​സ്മോ​​​നാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ൻ​​​സ് യൂ​​​ണി​​​റ്റി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട എ​​​ട്ടു ല​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗ​​​ഡു​​​വാ​​​യ 50,000 രൂ​​​പ കൈ​​​മാ​​​റു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

കൈ​​​ക്കൂ​​​ലി ഉ​​​ൾ​​​പ്പെ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യ ആ​​​രോ​​​പ​​​ണം ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ മു​​​മ്പും ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു.​ വി​​​ജി​​​ല​​​ൻ​​​സ് ക​​​രി​​​മ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ആ​​​ൾ കൂ​​​ടി​​​യാ​​​ണ് ഉ​​​ല്ലാ​​​സ് മോ​​​ൻ.

Kerala

ചെ​ടി​ച്ച​ട്ടി വി​ത​ര​ണ​ത്തി​ന് കൈ​ക്കൂ​ലി; ക​ളി​മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

 

തൃ​ശൂ​ർ: ചെ​ടി​ച്ച​ട്ടി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ർ അ​നു​വ​ദി​ച്ച​തി​ന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന ക​ളി​മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ർ​മാ​ൻ വി​ജി​ല​ൻ​സ് പി​ടി​യി​ൽ.

കെ.​എ​ൻ. കു​ട്ട​മ​ണി​യെ​യാ​ണ് ബു​ധ​നാ​ഴ്ച വി​ജി​ല​ൻ​സ് കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്. സം​സ്ഥാ​ന ക​ളി​മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ വി​പ​ണ​ന ക്ഷേ​മ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന് ചെ​ടി​ച്ച​ട്ടി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഓ​ർ​ഡ​ർ ല​ഭി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യി​ൽ​നി​ന്നാ​ണ് ഇ​ദ്ദേ​ഹം കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.

ഒ​രു ചെ​ടി​ച്ച​ട്ടി​ക്ക് മൂ​ന്നു രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ആ​ദ്യ ഗ​ഡു​വാ​യി 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ കു​ട്ട​മ​ണി​യെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​ലി​യ​ക്ക​ര​യി​ൽ ഒ​രു ക​ളി​മ​ൺ പാ​ത്ര​നി​ർ​മാ​ണ വ്യ​വ​സാ​യ യൂ​നി​റ്റ് ന​ട​ത്തു​ന്നു​ണ്ട്. ക​ളി​മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണ വി​പ​ണ​ന കോ​ര്‍​പ​റേ​ഷ​ന് 5372 ചെ​ടി​ച്ച​ട്ടി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ക​രാ​ർ പ​രാ​തി​ക്ക​ര​ന് ജൂ​ലൈ​യി​ൽ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 21ന് ​കു​ട്ട​മ​ണി പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് ക​രാ​ർ ന​ൽ​കി​യ​തി​നു​ള്ള ക​മ്മീ​ഷ​നാ​യി 25,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

പി​ന്നീ​ട് 20,000 രൂ​പ മ​തി​യെ​ന്നും ഗൂ​ഗി​ൾ പേ ​മു​ഖേ​ന അ​യ​ച്ച് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ഇ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ർ​പ​റേ​ഷ​ന് വി​ത​ര​ണം ചെ​യ്യു​ന്ന ഒ​രോ ചെ​ടി​ച്ച​ട്ടി​ക്കും മൂ​ന്നു രൂ​പ വീ​തം ക​മ്മീ​ഷ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​ല​വി​ൽ വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന ചെ​ടി​ച്ച​ട്ടി​ക​ളു​ടെ ബി​ൽ വേ​ഗം മാ​റി ന​ൽ​കാ​മെ​ന്നും അ​തി​നാ​യി ആ​ദ്യ ഗ​ഡു​വാ​യ 10,000 രൂ​പ എ​ത്തി​ച്ച് ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​ര​ൻ വി​വ​രം തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11.10 ന് ​തൃ​ശൂ​ർ വ​ട​ക്കേ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സി​ൽ വ​ച്ച് പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്നു 10,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ട​മ​ണി​യെ വി​ജി​ല​ൻ​സ് സം​ഘം കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

 

Kerala

കൈ​ക്കൂ​ലി കേ​സ്: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​നെ വി​ജി​ല​ന്‍​സ് ഇ​ന്നും ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: കേ​സൊ​തു​ക്കാ​ന്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കൊ​ച്ചി യൂ​ണി​റ്റി​ലെ മു​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് ഇ​ന്നും ചോ​ദ്യം ചെ​യ്യും.

ചൊവ്വാഴ്ച വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്ത് വി​ജി​ല​ന്‍​സ് സ്‌​പെ​ഷ​ല്‍ സെ​ല്‍ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശേ​ഖ​ര്‍ കു​മാ​റി​നെ ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ചോ​ദ്യം ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​ല വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.

അ​തേ​സ​മ​യം ഇ​യാ​ള്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​ല രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന കൂ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ശേ​ഖ​ര്‍ കു​മാ​റി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സൂ​ച​ന​യു​ണ്ട്. രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന വി​ജി​ല​ന്‍​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ശേ​ഖ​ര്‍ കു​മാ​റി​ന് കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ചൊവ്വാഴ്ച ശേ​ഖ​ര്‍​കു​മാ​ര്‍ വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​യ​ത്. ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു​വി​ജി​ല​ന്‍​സ്.

കൊ​ല്ല​ത്തെ ക​ശു​വ​ണ്ടി വ്യ​വ​സാ​യി​യു​ടെ പേ​രി​ലു​ള്ള കേ​സ് ഒ​ഴി​വാ​ക്കാ​ന്‍ ര​ണ്ടു​കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് കേ​സ്. ത​മ്മ​നം സ്വ​ദേ​ശി വി​ല്‍​സ​ണ്‍ വ​ര്‍​ഗീ​സ്, രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി മു​കേ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍.

Latest News

Corehub Up