Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bribes

ഗൂഗിൾ പേ വഴിയും നേരിട്ടും കൈക്കൂലി; അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ

വൈക്കം: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് ലേബർ ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ. വൈക്കം അസിസ്റ്റന്‍റ് ലേബർ ഓഫീസർ ടി.ജി. ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശിയുടെ പരാതിയെ തുടർന്ന് വിജിലൻസ് സംഘം നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.

പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടപ്പിലാക്കി വരുന്ന 'പ്രൊജക്ട് സീറോ'യുടെ ഭാഗമായാണ് ഈ റെയ്ഡും അറസ്റ്റും നടത്തിയത്.

ബിനീഷ്കുമാർ നിരന്തരം കൈക്കൂലി വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിന് മുൻപും പലതവണയായി ഗൂഗിൾ പേ വഴിയും നേരിട്ടും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുള്ളതായി വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News

Corehub Up