Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brij Bhushan Sharan Singh

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി: ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി

ന്യൂ​ഡ​ൽ‌​ഹി: വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ, ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി ലോ​ക്സ​ഭാം​ഗ​വു​മാ​യി​രു​ന്ന ബ്രി​ജ് ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗി​ന് കു​റ്റ​വി​മു​ക്ത​നാ​ക്കി. ഡ​ൽ​ഹി റൗ​സ് അ​വ​ന്യൂ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ആ​റ് വ​നി​ത ഗു​സ്തി താ​ര​ങ്ങ​ളാ​ണ് ബ്രി​ജ്ഭൂ​ഷ​ണെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്.

2023 ഏ​പ്രി​ലി​ലാ​ണ് ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. 2024 ജൂ​ലൈ​യി​ലാ​ണ് കേ​സി​ന്റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. റൗ​സ് അ​വ​ന്യൂ കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് അ​ശ്വ​നി പ​ൻ​വാ​ർ കേ​സി​ലെ വി​ധി പ​റ​യു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് 3-ലേ​ക്ക് മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി.

ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നാ​യി​രി​ക്കേ വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ജ് ഭൂ​ഷ​ണി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. സാ​ക്ഷി മാ​ലി​ക്, ബ​ജ്‌​രം​ഗ് പു​നി​യ, വി​നേ​ഷ് ഫോ​ഗ​ട്ട് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കേ​​​സി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ലം

2016നും 2019​​​നു​​​മി​​​ട​​​യി​​​ൽ ഗു​​​സ്തി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സി​​​ലും ബ്രി​​​ജ് ഭൂ​​​ഷ​​​ണി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലും വി​​​ദേ​​​ശ​​​യാ​​​ത്ര​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം നേ​​​രി​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു താ​​​ര​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി.

വി​​​നേ​​​ഷ് ഫോ​​​ഗ​​​ട്ട്, സാ​​​ക്ഷി മാ​​​ലി​​​ക്, ബ​​​ജ്‌​​​രംഗ് പൂ​​​നി​​​യ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 2023ൽ ​​​ഡ​​​ൽ​​​ഹി ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ൽ ന​​​ട​​​ന്ന ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് പോലീ​​​സ് കേ​​​സെ​​​ടു​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​ത്. തു​​​ട​​​ക്ക​​​ത്തി​​​ൽ പോ​​​ക്‌​​​സോ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും കേ​​​സെ​​​ടു​​​ത്തി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് ആ ​​​പ​​​രാ​​​തി പി​​​ൻ​​​വ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up