ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഒരു ജയമെങ്കിലും എന്ന പ്രതീക്ഷയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 3-0ന് ഇന്ത്യ പരമ്പര തോറ്റു.
ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ ആദ്യ ട്വന്റി-20 പരമ്പര നേട്ടമാണ്.നാലാം മത്സരത്തില്‍ 37 പന്ത് ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയത് വെറും 159 റണ്‍സ് എന്ന ലക്ഷ്യം.
ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് (35 പന്തില്‍ 79), ഫില്‍ സാള്‍ട്ട് (42 പന്തില്‍ 59) എന്നിവരുടെ പിരിയാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ജയം അനായാസമാക്കി. 13.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ (49 പന്തില്‍ 80 നോട്ടൗട്ട്) ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് 158ല്‍ എത്തിയത്. ശിവം ദുബെ 22 റണ്‍സ് നേടി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (15), അഭിഷേക് ശര്‍മ (16) എന്നിവര്‍ നിരാശപ്പെടുത്തി.