Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BritishColumbia

America

ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ "അ​തി​ബു​ദ്ധി​'ക്ക് തി​രി​ച്ച​ടി; 93 വ​ർ​ഷ​ത്തി​നു​ശേ​ഷം ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ക​ൺ​സ​ർ​വേ​റ്റീ​വ് ഭ​ര​ണം

വി​ക്ടോ​റി​യ: അ​ധി​കാ​രം നി​ല​നി​ർ​ത്താ​നു​ള്ള രാ​ഷ്ട്രീ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ചി​ല​പ്പോ​ൾ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു​ത​ന്നെ വി​ന​യാ​യി മാ​റാ​റു​ണ്ട്. ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഭ​വി​ച്ച​തും അ​തു​ത​ന്നെ.

പ്ര​തി​പ​ക്ഷ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നും ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​നും അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വി​ല​യി​രു​ത്തി ര​ണ്ടു​വ​ർ​ഷം മു​മ്പേ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട ഡേ​വി​ഡ് ഇ​ബി​യു​ടെ ന്യൂ ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ജ​ന​വി​ധി​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി. 93 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി വീ​ണ്ടും പ്ര​വി​ശ്യ​യു​ടെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.

അ​ഞ്ചാ​ഴ്ച മു​മ്പു​വ​രെ ആ​ഭ്യ​ന്ത​ര ക​ല​ഹ​ങ്ങ​ളും നേ​തൃ​ത്വ​പ്ര​തി​സ​ന്ധി​യും കാ​ര​ണം ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യി​രു​ന്ന ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക വി​ജ​യം നേ​ടി​യ​ത്. പാ​ർ​ട്ടി​യു​ടെ ഇ​ട​ക്കാ​ല നേ​താ​വാ​യി ചു​മ​ത​ല​യേ​റ്റ ലോ​ൺ ഡോ​ർ​ക്‌​സ​ൺ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ അ​ടു​ത്ത പ്രീ​മി​യ​റാ​കു​മെ​ന്ന് ഉ​റ​പ്പാ​യി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ഡേ​വി​ഡ് ഇ​ബി എ​ൻഡിപി നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. 93 അം​ഗ നി​യ​മ​സ​ഭ​യി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 47 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്.

ഞാ​യ​റാ​ഴ്ച പു​റ​ത്തു​വ​ന്ന പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ൺ​സ​ർ​വേ​റ്റീ​വു​ക​ൾ ഏ​ക​ദേ​ശം 64 മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ക​യോ മു​ന്നി​ട്ടു​നി​ൽ​ക്കു​ക​യോ ചെ​യ്ത​പ്പോ​ൾ എ​ൻഡിപി 27 സീ​റ്റു​ക​ളി​ലേ​ക്കും ഗ്രീ​ൻ പാ​ർ​ട്ടി ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്കും ചു​രു​ങ്ങി.

ക​ൺ​സ​ർ​വേ​റ്റീ​വു​ക​ൾ​ക്ക് 48 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു​ക​ൾ ല​ഭി​ച്ചു. എ​ൻഡി​പി​ക്ക് 37 ശ​ത​മാ​ന​വും ഗ്രീ​ൻ പാ​ർ​ട്ടി​ക്ക് 11 ശ​ത​മാ​ന​ത്തോ​ള​വു​മാ​ണ് വോ​ട്ടു​വി​ഹി​തം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ​ക്കാ​ൾ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​മാ​ണ്.

2028-ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ 22ന് ​അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ഇ​ബി​ക്ക് വ്യ​ക്ത​മാ​യ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ വ്യാ​പാ​ര​ന​യ​ങ്ങ​ളും സാ​മ്പ​ത്തി​ക അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും നേ​രി​ടാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ജ​ന​വി​ധി ആ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​തി​സ​ന്ധി ഭ​ര​ണ​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യ അ​വ​സ​ര​മൊ​രു​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലും ശ​ക്ത​മാ​യി​രു​ന്നു. ക​ൺ​സ​ർ​വേ​റ്റീ​വ് നേ​തൃ​ത്വ​ത്തി​ൽ​നി​ന്ന് കെ​റി-​ലി​ൻ ഫി​ൻ​ഡ്‌​ലേ രാ​ജി​വ​ച്ച​തോ​ടെ പാ​ർ​ട്ടി കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്നാ​യി​രു​ന്നു പൊ​തു​വാ​യ ധാ​ര​ണ.

എ​ന്നാ​ൽ സെ​പ്റ്റം​ബ​ർ 20-ന് ​ഇ​ട​ക്കാ​ല നേ​താ​വാ​യി ചു​മ​ത​ല​യേ​റ്റ ലോ​ൺ ഡോ​ർ​ക്‌​സ​ൺ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പാ​ർ​ട്ടി​യെ ഒ​ന്നി​പ്പി​ച്ചു. പു​റ​ത്തു​പോ​യ നി​യ​മ​സ​ഭാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ തി​രി​ച്ചെ​ത്തി. നേ​തൃ​ത്വ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ​ക്കു​പ​ക​രം തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മെ​ന്ന പൊ​തു​ല​ക്ഷ്യ​ത്തി​ലേ​ക്ക് പാ​ർ​ട്ടി നീ​ങ്ങി.

ഈ ​മാ​റ്റ​ത്തിന്‍റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം തി​രി​ച്ച​റി​യു​ന്ന​തി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ ദു​ർ​ബ​ല​മാ​യി​രു​ന്ന പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പി​ന്‍റെ സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​യി മാ​റി.

ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യു​ടെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ക​ൺ​സ​ർ​വേ​റ്റീ​വു​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്. 1928-ൽ ​സൈ​മ​ൺ ഫ്രേ​സ​ർ ടോ​ൾ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ർ​ട്ടി അ​വ​സാ​ന​മാ​യി ഒ​രു പ്ര​വി​ശ്യാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത്.

1933-ൽ ​ആ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. പി​ന്നീ​ട് സോ​ഷ്യ​ൽ ക്രെ​ഡി​റ്റ് പാ​ർ​ട്ടി​യും ബി​സി ലി​ബ​റ​ലു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധ്യ​വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ശ​ക്തി​ക​ൾ പ്ര​വി​ശ്യ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി​ക്ക് സ്വ​ന്തം പേ​രി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​യി​രു​ന്നി​ല്ല.

2020-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം വോ​ട്ട് നേ​ടി​യ പാ​ർ​ട്ടി 2024-ൽ 44 ​സീ​റ്റു​ക​ൾ നേ​ടി പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യി വ​ള​ർ​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തി​നി​പ്പു​റം ഭ​ര​ണ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ക​ൺ​സ​ർ​വേ​റ്റീ​വു​ക​ളു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മാ​ത്ര​മാ​ണെ​ന്ന് വി​ല​യി​രു​ത്താ​നാ​വി​ല്ല. ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധ​ന, വീ​ടു​ക​ളു​ടെ വി​ല​യും വാ​ട​ക​യും, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ൾ, തൊ​ഴി​ൽ​സാ​ധ്യ​ത​ക​ൾ, സ​ർ​ക്കാ​ർ ചെ​ല​വു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.

നി​കു​തി​ഭാ​രം കു​റ​യ്ക്കു​മെ​ന്നും ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കു​മെ​ന്നും വ്യ​വ​സാ​യ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​മെ​ന്നും ക​ൺ​സ​ർ​വേ​റ്റീ​വു​ക​ൾ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം, ക​ൺ​സ​ർ​വേ​റ്റീ​വു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്ന് മു​ക്ത​മാ​യി​രു​ന്നി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മു​ൻ​കാ​ല പ​രാ​മ​ർ​ശ​ങ്ങ​ളും ചി​ല പ്ര​ചാ​ര​ണ​നി​ല​പാ​ടു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. എ​ന്നാ​ൽ ഈ ​വി​വാ​ദ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നേ​റ്റ​ത്തെ ത​ട​ഞ്ഞി​ല്ല.

വി​ജ​യ​പ്ര​സം​ഗ​ത്തി​ൽ പ്ര​വി​ശ്യ​യു​ടെ സാ​മ്പ​ത്തി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നും എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഡോ​ർ​ക്‌​സ​ൺ പ്ര​ഖ്യാ​പി​ച്ചു. മു​ൻ പ​ത്ര​പ്ര​സാ​ധ​ക​നും കാ​രി​ബൂ–​ചി​ൽ​കോ​ട്ടി​ൻ മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാം​ഗ​വു​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​തി​വേ​ഗ രാ​ഷ്ട്രീ​യ ഉ​യ​ർ​ച്ച​യും ക​നേ​ഡി​യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ തെര​ഞ്ഞെ​ടു​പ്പ് വി​ജ​യം ഭ​ര​ണ​വി​ജ​യ​മാ​യി മാ​റ്റു​ക എ​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് പു​തി​യ സ​ർ​ക്കാ​രി​നെ കാ​ത്തി​രി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പൊ​തു​സേ​വ​ന​ങ്ങ​ളും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ക, ഭ​വ​ന​പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം കാ​ണു​ക, ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​യി​രി​ക്കും ഇ​നി വി​ല​യി​രു​ത്ത​പ്പെ​ടു​ക.

മ​റു​വ​ശ​ത്ത്, ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നു​ശേ​ഷം പ്ര​തി​പ​ക്ഷ​ത്തേ​ക്ക് മാ​റു​ന്ന എ​ൻഡിപി​ക്ക് നേ​തൃ​ത്വ​വും രാ​ഷ്ട്രീ​യ​ന​യ​ങ്ങ​ളും പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ഷി​ബു കി​ഴ​ക്കേ​കു​റ്റ്

Latest News

Corehub Up