Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Analysis Discussion

മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വി​​​ലെ വ​​​ര്‍ധ​​​ന സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യ്ക്ക് ആ​​​ക്കം കൂ​​​ട്ടും; ഫിക്കി ബജറ്റ് വിശകലന ചര്‍ച്ച'

കൊ​​​ച്ചി: മൂ​​​ല​​​ധ​​​ന ചെ​​​ല​​​വി​​​നാ​​​യു​​​ള്ള വി​​​ഹി​​​തം വ​​​ര്‍ധി​​​പ്പി​​​ച്ച​​​തും പ്ര​​​ധാ​​​ന വ​​​ള​​​ര്‍ച്ചാ മേ​​​ഖ​​​ല​​​ക​​​ള്‍ക്കാ​​​യി കൂ​​​ടു​​​ത​​​ല്‍ ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ച്ച​​​തും രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യെ ഉ​​​ത്തേ​​​ജി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഗു​​​ലാ​​​ത്തി ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ന്‍സ് ആ​​​ന്‍ഡ് ടാ​​​ക്‌​​​സി​​​ലെ അ​​​സി. പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​അ​​​ശ്വ​​​തി റേ​​​ച്ച​​​ല്‍ വ​​​ര്‍ഗീ​​​സ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഫി​​​ക്കി, സി​​​സി​​​ഐ കേ​​​ര​​​ള, സി​​​പി​​​പി​​​ആ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നു സം​​​ഘ​​​ടി​​​പ്പി​​​ച്ച പോ​​​സ്റ്റ് ബ​​​ജ​​​റ്റ് വി​​​ശ​​​ക​​​ല​​​ന സെ​​​ഷ​​​നി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ര്‍.

ജി​​​യോ​​​ജി​​​ത് ഫി​​​നാ​​​ന്‍ഷ്യ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് റി​​​സ​​​ര്‍ച്ച് ഹെ​​​ഡ് വി​​​നോ​​​ദ് നാ​​​യ​​​ര്‍ ഓ​​​ഹ​​​രി വി​​​പ​​​ണി​​​യി​​​ലെ നി​​​ക്ഷേ​​​പ വി​​​ശ​​​ക​​​ല​​​ന​​​വും വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മാ​​​സ​​​ങ്ങ​​​ളി​​​ലെ വി​​​പ​​​ണി പ്ര​​​വ​​​ച​​​ന​​​ങ്ങ​​​ളും അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. പി​​​ഡ​​​ബ്ല്യു​​​സി​​​യി​​​ല്‍നി​​​ന്നു​​​ള്ള കെ​​​സി​​​യ കു​​​ര്യ​​​ന്‍, രേ​​​വ​​​ന്ത് ക​​​പ​​​ഗാ​​​ന്റി എ​​​ന്നി​​​വ​​​ര്‍ ബ​​​ജ​​​റ്റി​​​ലെ പ്ര​​​ത്യ​​​ക്ഷ-​​​പ​​​രോ​​​ക്ഷ നി​​​കു​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ച്ചു.

ഫി​​​ക്കി കെ​​​ഇ​​​എ​​​സ്‌​​​സി ഫി​​​നാ​​​ന്‍സ് ആ​​​ന്‍ഡ് ബാ​​​ങ്കിം​​​ഗ് സെ​​​ക്ട​​​ര്‍ ചെ​​​യ​​​ര്‍മാ​​​ന്‍ എ. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

Latest News

Corehub Up