Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Budget Presented

Alappuzha

ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിൽ ബ​ജ​റ്റ് അവ​ത​രി​പ്പി​ച്ചു

മ​ങ്കൊ​മ്പ്: ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2026-27 ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മാ സു​ധാ​ക​ര​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. 56,56,24,057 രൂ​പ വ​ര​വും, 43,34,03,572 രൂ​പ ചി​ല​വും, പ​ദ്ധ​തി നി​ർ​വ​ഹ​ണ ചി​ല​വു​ക​ൾ​ക്കു​മാ​യി, ആ​കെ 11,34,42719 രൂ​പ​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ളം, പ​ട്ടി​ക​ജാ​തി വി​ക​സ​നം എ​ന്നി​വ​യ്ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​ക്കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.

കൃ​ഷി, ജ​ല​സേ​ച​നം എ​ന്നി​വ​യ്ക്കാ​യി 28.1 ല​ക്ഷം, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം- 12.17 ല​ക്ഷം, സ്വ​യം തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ​ക്കാ​യി 14.14 ല​ക്ഷം, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 26.5 ല​ക്ഷം, ക​ലാ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​യ്ക്കാ​യി 8.22 ല​ക്ഷം, ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 37 ല​ക്ഷം, കു​ടി​വെ​ള്ള വി​ത​ര​ണം ല​ക്ഷ്യ​മി​ട്ട് 51.41 ല​ക്ഷം, ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 33.92 ല​ക്ഷം, സാ​മൂ​ഹ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു-20.5 ല​ക്ഷം, പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​നാ​യി 1.13 കോ​ടി തു​ട​ങ്ങി​യ​വ​യാ​ണ് ബ​ജ​റ്റിൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി​ജി​ൻ ജോ​സ​ഫ് അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളാ​യ ഗോ​കു​ൽ ഷാ​ജി, ബി​ജു പാ​ല​ത്തി​ങ്ക​ൽ, റീ​ന മ​തി​കു​മാ​ർ, വി.​കെ. സേ​വ്യ​ർ, എ​സ്. സു​ധി​മോ​ൻ, മി​നി ജ​യിം​സ്, ടി.​കെ. സു​ഭാ​ഷ്, പി.​ജെ. സേ​വ്യ​ർ, രാ​ജ​മ്മ സ​ന്തോ​ഷ്, പ്രി​യ​ങ്ക പ്ര​ലോ​ഷ്, കൊ​ച്ചു​മോ​ൾ സു​ജി​ത്ത്, മീ​ര സി​സി, ബി​ഡി​ഒ സാ​ജു​മോ​ൻ പ​ത്രോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up