തൃശൂര്‍: ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (ബിഎഐ) രാജ്യത്തെ മികച്ച സംസ്ഥാന ചെയര്‍മാനുള്ള ദേശീയപുരസ്കാരം തൃശൂര്‍ സ്വദേശി പി.എൻ. സുരേഷിന്.
ബിഎഐ കേരള ചാപ്റ്റര്‍ ചെയര്‍മാനായിരുന്നു. ഗോവയില്‍ നടന്ന ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ കണ്‍വന്‍ഷനില്‍ ബിഎഐ ദേശീയ ചെയര്മാന് രാജേന്ദ്രസിംഗ് കംബോഹ് പുരസ്കാരം സമ്മാനിച്ചു.
വയനാട് ഉരുള്‍പൊട്ടലില്‍ സ്കൂള്‍കെട്ടിടം നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സുരേഷിന്റെ നേതൃത്വത്തില്‍ മൂന്നുകോടി രൂപ ചെലവിൽ ക്ലാസ് മുറികൾ, ശുചിമുറികൾ എന്നിവ നിര്‍മിച്ചുനല്‍കിയിരുന്നു.