Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buildingh

ക​ണ്ണൂ​രി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ത​ളാ​പ് എ​ൽ​ഐ​സി റോ​ഡി​ന് സ​മീ​പം പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു വ​ശ​വും മ​തി​ലും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു വീ​ണു. ആ​ളു​ക​ൾ സ്ഥി​ര​മാ​യി ന​ട​ന്നു​പോ​കു​ന്ന റോ​ഡി​ലേ​ക്കാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് റോ​ഡി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. മു​മ്പ് എം​കെ​ബി​ടി പ​മ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, നി​ല​വി​ൽ ആ​രും താ​മ​സ​മി​ല്ലാ​ത്ത പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

റോ​ഡി​ന് കു​റു​കെ ക​ട​ന്നു​പോ​കു​ന്ന നി​ര​വ​ധി കെ​ട്ടി​ട കേ​ബി​ളു​ക​ൾ​ക്കും കെ​എ​സ്ഇ​ബി ലൈ​നു​ക​ൾ​ക്കും മു​ക​ളി​ലേ​ക്കാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച​ത്. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ന് മു​മ്പ് ത​ന്നെ കെ​എ​സ്ഇ​ബി ഈ ​ലൈ​നി​ലെ പ​വ​ർ ഓ​ഫ് ചെ​യ്തി​രു​ന്ന​തി​നാ​ൽ ഷോ​ക്കേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​യി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി ലൈ​നു​ക​ൾ അ​റു​ത്തു​മാ​റ്റി.

തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ല്ലും മ​ണ്ണും റോ​ഡി​ൽ നി​ന്ന് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സി​പി​എ​മ്മി​ന്‍റെ​യും​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സു​ക​ൾ​ക്ക് ന​ടു​വി​ലു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഈ ​പോ​ക്ക​റ്റ് റോ​ഡ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up