Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bumper Harvest For Young Farmers Amaranth Cultivation

Alappuzha

കു​ട്ടി​ക​ര്‍​ഷ​ക​രു​ടെ ചീ​ര​കൃ​ഷി​ക്ക് നൂ​റു​മേ​നി

ചേ​ർ​ത്ത​ല: വി​ദ്യാ​ല​യ മു​റ്റ​ത്ത് കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ് മേ​നി വി​ള​ഞ്ഞ ചീ​ര​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. അ​യ്യ​പ്പ​ഞ്ചേ​രി ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ കാ​ർ​ഷി​ക ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ​യും ചേ​ർ​ന്നാ​യി​രു​ന്നു കൃ​ഷി ഇ​റ​ക്കി​യ​ത്.

മി​ക​ച്ച ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ അ​ധ്യാ​പ​ക​ൻ ജ​യിം​സ് ത​ന്‍റെ തോ​ട്ട​ത്തി​ലെ വ്ലാ​ത്താ​ങ്ക​ര ഇ​ന​ത്തി​ൽ​പ്പെ​ട്ട ചീ​ര​ത്തൈ​ക​ൾ എ​ത്തി​ച്ചു ന​ൽ​കി. കു​ട്ടി​ക​ൾ അ​ത് ന​ട്ടു. കോ​ഴി​ക്കാഷ്ഠം, ഗോ​മൂ​ത്രം എ​ന്നീ ജൈ​വ​വ​ള പ്ര​യോ​ഗ​വും വെ​ള്ള​വും സ്കൂ​ൾ മു​റ്റ​ത്തെ ന​ല്ല സൂ​ര്യ​പ്ര​കാ​ശ​വും കൂ​ടി ആ​യ​പ്പോ​ൾ സ്കൂ​ളി​ന്‍റെ ക്ഷ​ര മു​റ്റ​ത്ത് ന​ട്ട് 25 -ാം ദി​വ​സം ചീ​ര ത​ല​യെ​ടു​പ്പോ​ടെ വി​ള​വെ​ടു​പ്പി​ന് ത​യാ​റാ​യി വ​ള​ർ​ന്നു. വി​ള​വെ​ടു​ത്ത ചീ​ര​യു​ടെ തോ​ര​ൻ സ്കൂ​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന വി​ഭ​വ​മാ​യി കു​ട്ടി​ക​ൾ​ക്കും ന​ൽ​കി.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​് അ​ഡ്വ.​എം. സ​ന്തോ​ഷ് കു​മാ​ർ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സു​മാ​ദേ​വി, പ്ര​ഥ​മാ​ധ്യാ​പി​ക ടി.​ജെ. ജ​യ​ശ്രീ, പി​ടി​എ പ്ര​സി​ഡ​ന്‍റ​അ ബി​ജു​മോ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ​് ശ്രീ​ദേ​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​എ​ക്സ്. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up