Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bundesliga Trophy

കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച് എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്

മ്യൂ​​ണി​​ക്: ജ​​ര്‍​മ​​ന്‍ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച് ക​​രു​​ത്ത​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. സീ​​സ​​ണി​​ല്‍ നാ​​ല് മ​​ത്സ​​ര​​ങ്ങ​​ള്‍​ശേ​​ഷി​​ക്കേ​​യാ​​ണ് ബ​​യേ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. ബ​​യേ​​ണി​​ന്‍റെ 35-ാം ബു​​ണ്ട​​സ് ലി​​ഗ ട്രോ​​ഫി​​യാ​​ണ്, ക​​ഴി​​ഞ്ഞ 14 സീ​​സ​​ണി​​നി​​ടെ 13-ാമ​​തേ​​ത്തും.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ വി​​എ​​ഫ്ബി സ്റ്റ​​ഡ്ഗ​​ഡി​​നെ 2-4നു ​​കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് ബ​​യേ​​ണ്‍ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. 30 മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ ബ​​യേ​​ണി​​ന് 79 പോ​​യി​​ന്‍റാ​​യി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ഡോ​​ര്‍​ട്ട്മു​​ണ്ടി​​ന് 64 പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ലീ​​ഗി​​ല്‍ ശേ​​ഷി​​ക്കു​​ന്ന നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ബ​​യേ​​ണ്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ല്‍​പോ​​ലും ഡോ​​ര്‍​ട്ട്മു​​ണ്ടി​​നു പ​​ര​​മാ​​വ​​ധി 76 പോ​​യി​​ന്‍റി​​ല്‍ എ​​ത്താ​​നേ സാ​​ധി​​ക്കൂ.

സ്റ്റ​​ഡ്ഗ​​ഡി​​നെ​​തി​​രേ​​യും ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ ബ​​യേ​​ണി​​ന്‍റെ ഇം​​ഗ്ലീ​​ഷ് സ്‌​​ട്രൈ​​ക്ക​​ര്‍ ഹാ​​രി കെ​​യ്ന്‍ സീ​​സ​​ണി​​ല്‍ 32 ഗോ​​ളി​​ലെ​​ത്തി. ഒ​​രു ബു​​ണ്ട​​സ് ലി​​ഗ സീ​​സ​​ണി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ എ​​ന്ന സ്വ​​ന്തം റി​​ക്കാ​​ര്‍​ഡും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് ഇ​​ത്ത​​വ​​ണ തി​​രു​​ത്തി. 1971-72ല്‍ 101 ​​ഗോ​​ള്‍ നേ​​ടി​​യ​​താ​​യി​​രു​​ന്നു റി​​ക്കാ​​ര്‍​ഡ്. സീ​​സ​​ണി​​ല്‍ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍​ശേ​​ഷി​​ക്കേ നി​​ല​​വി​​ല്‍ 109 ഗോ​​ള്‍ ബ​​യേ​​ണ്‍ നേ​​ടി​​ക്ക​​ഴി​​ഞ്ഞു.

Latest News

Corehub Up