പിറവം: ശബരിമലയ്ക്ക് പിറവം വഴി സർവീസ് ആരംഭിച്ചു. പമ്പയിലേക്കാണ് സ്പെഷ്യൽ സർവീസ് തുടങ്ങിയിരിക്കുന്നത്. സർവീസിന്റെ ഫ്ലാഗ് ഓഫ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു.
എറണാകുളത്തുനിന്ന് വൈകിട്ട് ഏഴരയ്ക്കു പിറവത്തെത്തുന്ന ബസ് കൂത്താട്ടുകുളം, പാലാ, പൊന്‍കുന്നം, എരുമേലി വഴി 11ന് പമ്പയിലെത്തും. രാവിലെ നാലിന് പമ്പയില്‍ നിന്നും പുറപ്പെട്ട് എരുമേലി, കൂത്താട്ടുകുളം വഴി 7.30 നു പിറവത്തെത്തും. ചടങ്ങില്‍ പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ആര്. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.