ചിറ്റാരിക്കാൽ: വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ടൗണിലെ ആറിടങ്ങളിൽ ബസുകളുടെ സമയവിവര പട്ടിക സ്ഥാപിച്ചു. ദേശീയ ചെസ് താരം മനോജൻ രവി ഉദ്ഘാടനം ചെയ്തു. വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഡയസ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രൂപ്പ് സ്ഥാപകൻ ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ജോർജ് സീയോൻ, ജോബിൻസ് മാപ്രകരോട്ട്, സുനിൽ അമ്മിയാനി, വർഗീസ് പന്തമ്മാക്കൽ, ജിൻസ് നമ്പ്യാമഠത്തിൽ, അലക്സ് നടുവിലേക്കുറ്റ്, സോബി കണ്ടത്തൻകരയിൽ എന്നിവർ നേതൃത്വം നൽകി.