Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusDriverStunt

Viral

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി ഡ്രൈ​വ​റു​ടെ നൃ​ത്തം!

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പെ​ട്ടെ​ന്ന് ശ്ര​ദ്ധ നേ​ടു​ന്ന​തി​നാ​യി സ്വ​ന്തം ജീ​വ​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഒ​രു​പോ​ലെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വ​ണ​ത സ​മൂ​ഹ​ത്തി​ൽ വ്യാ​പ​ക​മാ​വു​ക​യാ​ണ്.

യാ​ത്ര​ക്കാ​രു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ സീ​റ്റി​ൽ നി​ന്നും ഇ​റ​ങ്ങി വാ​ഹ​ന​ത്തി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സൈ​ബ​ർ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.

റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

'എ​ക്സ്' പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ച നി​ഖി​ൽ സൈ​നി എ​ന്ന വ്യ​ക്തി ഡ്രൈ​വ​റു​ടെ പ്ര​വൃ​ത്തി​യെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് വി​മ​ർ​ശി​ച്ച​ത്. രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്ക് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത്ത​രം വൈ​റ​ൽ ട്രെ​ൻ​ഡു​ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​സി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​മ്പോ​ൾ ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഏ​റെ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും, ഇ​തി​ലും വി​ചി​ത്ര​മാ​യ കാ​ര്യം ഉ​ള്ളി​ലി​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ പോ​ലും ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​തെ ഇ​രി​ക്കു​ന്നു എ​ന്ന​തു​മാ​ണെ​ന്നും നി​ഖി​ൽ ത​ന്‍റെ കു​റി​പ്പി​ലൂ​ടെ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​ര​മൊ​രു സാ​ഹ​സ​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും വ​ലി​യ ദു​ര​ന്തം സം​ഭ​വി​ച്ചാ​ൽ അ​തി​ന്‍റെ പ​ഴി മു​ഴു​വ​ൻ സ​ർ​ക്കാ​രി​ന്‍റെ ത​ല​യി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ര​പ​രാ​ധി​ക​ളാ​യ യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം അ​ശ്ര​ദ്ധ​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഈ ​വീ​ഡി​യോ​യി​ലൂ​ടെ വീ​ണ്ടും ശ​ക്ത​മാ​കു​ന്ന​ത്.

Latest News

Corehub Up