കൊട്ടാരക്കര: പുത്തൂര് ചുങ്കത്തറയ്ക്ക് സമീപം സ്വകാര്യ ബസുകള് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ഡ്രൈവര് ഉള്പ്പെടെ നിരവധി യാത്രക്കാര്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ 11.20 ഓടെ കൊട്ടാരക്കര നിന്നും കായംകുളം പോയ എസ്എന്എംഎസ് ബസും ഭരണിക്കാവില്നിന്നു കൊട്ടാരക്കരയ്ക്ക് വന്ന സൊസൈറ്റി ബസും തമ്മില് കൂട്ടി ഇടിച്ചാണ് അപകടം. അപകടത്തില് സൊസൈറ്റി ബസ് സമീപത്തെ കടയുടെ പാര്ശ്വ ഭിത്തിയിലും ഇടിച്ചു കയറി.
അപകടത്തില് പരിക്കേറ്റ തേവലപ്പറമ്പ് ഓമന (64), പാങ്ങോട് വലിയവിള തെക്കേപുറത്ത് വീട്ടില് സുരേഷ് (54), തേവലപ്പുറം സുധീഷ് ഭവനത്തില് ശ്രീ ദേവി (54),കുന്നത്തൂര് ആതിര നിവാസില് ശങ്കരന് കുട്ടി എന്നിവരെ തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രി യിലും അപകടത്തില് പെട്ട സൊസൈറ്റി ബസ് ഡ്രൈവര് പെരുംകുളം കൊച്ച് പ്ലാവിളകിഴക്കതില് അജികുമാര് (49), മൈനാഗപള്ളി മഹീന് ഭവനത്തില് മധുസുദനന്പിള്ള(59)ഉഷാകുമാരി (49) മിഥുന് (24) മഹീന് (26), മാവടി അരുണ്നിവാസില് അനീഷ് കുമാര് (36)പുലമണ് രതീഷ് ഭവനത്തില് രതീഷ്കുമാര് (48),കരിമ്പിന് പുഴ ലീല വിലാസത്തില് ഷീല (57),ആനകോട്ടൂര് അന്തനാട് വീട്ടില് ദേവരാജന് (62), പെരുംകുളം കരോട്ടു വീട്ടില് രാജശേഖരന് പിള്ള (60), ഭരണിക്കാവ് പനങ്കാട് കിഴക്കതില് പങ്കജ് (12), പവന് (14)ആയൂര് ഗീതലയത്തില് ലതിക (62) ആയൂര് തെക്കേ വിളവീട്ടില് ഉഷാകുമാരി, പുത്തനമ്പലം കുഴിയംതാനത്ത് പുത്തന് വീട്ടില് ബാലകൃഷ്ണപിള്ള (70) അഞ്ചല് ചന്തമുക്ക് സ്വദേശി ജുനൈദ് (51),ശൂരനാട് സജിത്ത് ഭവനത്തില് സരിത, ശ്യാമള, ഓടനാവട്ടം പാലാ കരിക്കത്ത് വീട്ടില് മോഹനന് (63),പുത്തൂര് അരുമകോണം അലിന് (21), അനീഹ (15),പാങ്ങോട് പത്മവിലാസം കൃഷ്ണ കുമാര് (58), പത്തടി നൂറുല് ഹുസൈന് (20)റബിയൂള് റഹ്മാന് (24) കുടവട്ടൂര് പ്രസൂഹത്തില് വസന്തകുമാരി, തൃക്കണ്ണാപുരം ലക്ഷ്മി ഭവനത്തില് ശ്യാമള (38), ശ്രാവണ് ( 13) സൗമ്യ (12), ശബരി (8), വിലങ്ങറ കലായ്കോട്ട് മേലതില് വത്സമ്മ (43)എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ പുത്തൂര് ബഥനി, എം ജി എം ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തില് കുടുംബമായി സഞ്ചാരിച്ചിരുന്ന മധുസൂദനന് പിള്ള, ഉഷാകുമാരി എന്നിവര്ക്ക് മുഖത്ത് സാരമായി പാര്ക്കേല്ക്കുകയും മകന് മിഥുന്റെ ഇടതു കൈയ്ക്ക് ഒടിവും സംഭവിച്ചു. സൊസൈറ്റി ബസിന്റെ ഡ്രൈവര് അജികുമാറിനു വലതു കൈമുട്ടിനു ഗുരുതര പരിക്ക് ഏറ്റിട്ടുണ്ട്.
കൊട്ടാരക്കരയില് നിന്നു കായംകുളത്തേക്ക് പോയ ബസ് അമിതവേഗത്തിലായിരു ന്നുവെന്ന് യാത്രക്കാര് പറഞ്ഞു.
ചുങ്കത്തറയ്ക്ക് സമീപം വളവില് അമിത വേഗത്തില് മറ്റൊരു വാഹനത്തെ മാറികടക്കാനുള്ള ശ്രമത്തിൽ എതിരെ വന്ന സൊസൈറ്റി ബസിൽ ഇടിക്കുകയായിരുന്നു.
അപകടത്തില് പെടാതിരിക്കാന് സൊസൈറ്റി ബസ് അരികിലേക്ക്മാറ്റിയെങ്കിലും ഡ്രൈവര് ഇരിക്കുന്ന ഭാഗത്തേക്ക് എസ് എന് എം എസ് ഇടിച്ചു കയറുകയും. സൊസൈറ്റി ബസ് റോഡ് അരികിലെ ഭിത്തിയിലേക്കും ഇടിക്കുകയായിരുന്നു. അപകട സമയം അതുവഴി വന്ന കാറുകാരനാണ് ആള്ക്കാരെ ആശുപത്രിയില് എത്തിച്ചത്. അപകടം സ്ഥലത്തേക്ക് ആംബുലന്സ് എത്താന് വൈകിയെന്നും ആരോപണമുണ്ട്. പുത്തൂര് പോലീസ് കേസെടുത്തു.