Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bushra Bibi

ഇമ്രാനും ബുഷ്റ ബീബിക്കും 17 വർഷംകൂടി തടവ്

റാ​​​വ​​​ൽ​​​പി​​​ണ്ടി: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​നും പ​​​ത്നി ബു​​​ഷ്റ ബീ​​​ബി​​​ക്കും 17 വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വു​​​ശി​​​ക്ഷ. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ തു​​​ച്ഛ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി എ​​​ന്ന കേ​​​സി​​​ലാ​​​ണി​​​ത്.

ഇ​​​മ്രാ​​​നും ബു​​​ഷ്റ​​​യും നി​​​ല​​​വി​​​ൽ ഇ​​​ത​​​ര കേ​​​സു​​​ക​​​ളി​​​ൽ റാ​​​വ​​​ൽ​​​പി​​​ണ്ടി​​​യി​​​ലെ അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ ത​​​ട​​​വ് അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

2022ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദം ന​​​ഷ്ട​​​മാ​​​യ ഇ​​​മ്രാ​​​നെ​​​തി​​​രേ, തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന ഷെ​​​ഹ്ബാ​​​സ് ഷ​​​രീ​​​ഫ് ഭ​​​ര​​​ണ​​​കൂ​​​ടം ചു​​​മ​​​ത്തി​​​യ നിരവ​​​ധി കേ​​​സു​​​ക​​​ളി​​​ലൊ​​​ന്നി​​​ലാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ.

ഇ​​​മ്രാ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ സൗ​​​ദി രാ​​​ജ​​​കു​​​മാ​​​ര​​​ൻ മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ സ​​​ൽ​​​മാ​​​ൻ സ​​​മ്മാ​​​നി​​​ച്ച ആ​​​ഡം​​​ബ​​​ര വാ​​​ച്ച് ഖ​​​ജ​​​നാ​​​വി​​​ൽ​​​നി​​​ന്ന് തുച്ഛവി​​​ല​​​യ്ക്കു വാ​​​ങ്ങി സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​മാ​​​ണ് തെ​​​ളി​​​ഞ്ഞ​​​ത്. സൗ​​​ദി ഭ​​​ര​​​ണ​​​കൂ​​​ടം സ​​​മ്മാ​​​നി​​​ച്ച ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ന്ന കു​​​റ്റം ബു​​​ഷ്റ​​​യ്ക്കെ​​​തി​​​രേ​​​യും തെ​​​ളി​​​ഞ്ഞു. ഇ​​​രു​​​വ​​​രും പാ​​​ർ​​​ക്കു​​​ന്ന അ​​​ഡ്യാ​​​ല ജ​​​യി​​​ലി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച കോ​​​ട​​​തി​​​യാ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ഇ​​​മ്രാ​​​ൻ ഇ​​​പ്പോ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന 14 വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു​​​ശി​​​ക്ഷ പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഇ​​​ന്ന​​​ല​​​ത്തെ ശി​​​ക്ഷ ആ​​​രം​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ൻ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​ത്തു​​​ള്ള ത​​​രാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ​​​ഡം​​​ബ​​​ര വാ​​​ച്ച് നിസാര വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തു മൂ​​​ലം സ​​​ർ​​​ക്കാ​​​രി​​​ന് വ​​​ൻ തു​​​ക​​​യാ​​​ണു ന​​​ഷ്ട​​​മാ​​​യ​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയാ​​​യി​​​രി​​​ക്കേ ല​​​ഭി​​​ച്ച സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്കു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​തി​​​ന് ഇ​​​മ്രാ​​​നുമേ​​​ൽ വേ​​​റെ​​​യും കേ​​​സു​​​ക​​​ളു​​​ണ്ട്. ‘തോ​​​ഷാ​​​ഖാ​​​ന കേ​​​സു​​​ക​​​ളെ​​​’ന്നാ​​​ണ് ഇ​​​വ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. മുന്പ് മ​​​റ്റൊ​​​രു തോ​​​ഷാ​​​ഖാ​​​ന കേ​​​സി​​​ൽ ഇ​​​മ്രാ​​​ന് 14ഉം ​​​ബു​​​ഷ്റ​​​യ്ക്ക് ഏ​​​ഴും വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വ് വി​​​ധി​​​ച്ച​​​താ​​​ണെ​​​ങ്കി​​​ലും അ​​​പ്പീ​​​ൽ കോ​​​ട​​​തി ഈ ​​​ശി​​​ക്ഷ റ​​​ദ്ദാ​​​ക്കിയിരുന്നു.

ഇ​​​ന്ന​​​ല​​​ത്തെ വി​​​ധി​​​ക്കെ​​​തി​​​രേ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഇ​​​മ്രാ​​​ന്‍റെ തെ​​​ഹ്‌​​​രി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up