Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BusinessConclave

കത്തോലിക്ക കോൺഗ്രസ് ബിസിനസ്‌ കോൺക്ലേവ് 13ന്

കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ ബി​​​സി​​​ന​​​സ് കോ​​​ൺ​​​ക്ലേ​​​വ് എ​​​റ​​​ണാ​​​കു​​​ളം മ​​​ൺ​​​സൂ​​​ൺ എം​​​ബ്ര​​​സ് ഹോ​​​ട്ട​​​ലി​​​ൽ 13ന് ​​​ന​​​ട​​​ക്കും.

ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​വും നെ​​​റ്റ്‌​​​വ​​​ർ​​​ക്കിം​​​ഗും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക, ഈ ​​​രം​​​ഗ​​​ത്ത് ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ൾ​​​പ്പ​​​ടെ പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ പ്ര​​​യോ​​​ഗം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ക, നൈ​​​പു​​​ണി വി​​​ക​​​സ​​​നം, സ്ത്രീ​​​ശ​​​ക്തീ​​​ക​​​ര​​​ണം എ​​​ന്നി​​​വ സാ​​​ധ്യ​​​മാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു കോ​​​ൺ​​​ക്ലേ​​​വ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.

ബി​​​സി​​​ന​​​സ്‌ രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​ർ ന​​​യി​​​ക്കു​​​ന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ, സെ​​​മി​​​നാ​​​റു​​​ക​​​ൾ, പ്ര​​​സ​​​ന്‍റേ​​​ഷ​​​നു​​​ക​​​ൾ, നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് സെ​​​ഷ​​​നു​​​ക​​​ൾ, പ്ര​​​മോ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

രാ​​​വി​​​ലെ 9.30 ന് ​​​സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ കോ​​​ൺ​​​ക്ലേ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ന്ത്രി​​​മാ​​​ർ, വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ​​​പ്ര​​​മു​​​ഖ​​​ർ, സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഫോ​​​ൺ: 9847030064.

Latest News

Corehub Up