Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Butterflies

Idukki

ശ​ല​ഭ​ങ്ങ​ളി​ലെ വേ​ഗ​ക്കാ​ര​ന്‍ നീ​ല​ക്കു​ടു​ക്ക മൂ​ന്നാ​റി​ല്‍

മൂ​ന്നാ​ര്‍: ചി​ത്ര​ശ​ല​ഭ​ങ്ങ​ളി​ലെ വേ​ഗ​ക്കാ​രു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ത്താ​വു​ന്ന നീ​ല​ക്കു​ടു​ക്ക എ​ന്ന ചി​ത്ര​ശ​ല​ഭ​ത്തെ മൂ​ന്നാ​റി​ല്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദീ​വ​സം മൂ​ന്നാ​ര്‍ ടൗ​ണി​നു സ​മീ​പ​ത്തു​ള്ള ഒ​മ്പ​തു​മു​റി ല​യ​ത്തി​നു സ​മീ​പ​മാ​ണ് ചി​ത്ര​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

കി​ളി​വാ​ല​ന്‍ ശ​ല​ഭങ്ങ​ളു​ടെ കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട നീ​ല​ക്കു​ടു​ക്ക​യ്ക്കു നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളാ​ണു​ള്ള​ത്. മ​ണി​ക്കൂ​റി​ല്‍ 15 മു​ത​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ പ​റ​ക്കാ​നാ​വു​ന്ന ഇ​വ വ​നാ​തി​ര്‍​ത്തി​ക​ളി​ലും അ​രു​വി​ക​ള്‍​ക്കു സ​മീ​പ​വു​മാ​ണ് വ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

ശ​ല​ഭ​ങ്ങ​ളു​ടെ ആ​കൃ​തി​യും ക​ട്ടി​യു​മാ​ണ് ഇ​വ​യെ വേ​ഗ​ത്തി​ല്‍ പ​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന​ത്. തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന ഇ​വ തെ​ക്കേ ഇ​ന്ത്യ​യി​ലാ​ണ് ധാ​രാ​ള​മാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. പ്ര​തി​ക​ര​ണ ശേ​ഷി കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഇ​വ​യെ പി​ടി​കൂ​ടു​ക പ്ര​യാ​സ​മാ​ണ്.

ക​റു​ത്ത​നി​റ​ത്തി​ലു​ള്ള ചി​റ​കു​ക​ളി​ലെ പ​ച്ച​നി​റം ഏ​റെ ആ​ക​ര്‍​ഷ​ക​മാ​ണ്. മ​നോ​ഹ​ര​മാ​യ പ​ച്ച​നി​റം പ്ര​കാ​ശം ത​ട്ടു​മ്പോ​ള്‍ തി​ള​ങ്ങു​ന്ന​തു കാ​ര​ണം ഇം​ഗ്ലീ​ഷി​ല്‍ ബ്ലൂ ​ബോ​ട്ടി​ല്‍ എ​ന്നാ​ണ് വി​ളി​ക്ക​പ്പെ​ടു​ന്ന​ത്.
അ​ര​ണ​മ​രം, ക​റു​വാ​പ്പ​ട്ട, ക​ര്‍​പ്പൂ​രം തു​ട​ങ്ങി​യ ചെ​ടി​ക​ളി​ലാ​ണ് ഇ​വ​യു​ടെ ലാ​ര്‍​വ​ക​ള്‍ വ​ള​രു​ന്ന​ത്. ന​ന​ഞ്ഞ മ​ണ്ണി​ല്‍​നി​ന്നും ചെ​ളി​യി​ല്‍​നി​ന്നും ധാ​തു​ക്ക​ളും ല​വ​ണ​ങ്ങ​ളും ഊ​റ്റി​ക്കു​ടി​ക്കു​ന്ന സ്വ​ഭാ​വ​വും ഇ​വ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഗ്രാ​ഫി​യം സാ​ര്‍​പെ​ഡോ​ണ്‍ എ​ന്ന​താ​ണ് ഇ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മം.

Latest News

Corehub Up