Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By-elections In

ബംഗാളിലും തമിഴ്നാട്ടിലും നാളെ ഉപതെരഞ്ഞെടുപ്പ്

കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത/​​​​​​​​ചെ​​​​​​​​ന്നൈ: ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ലെ​​​​​​​​യും ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട്ടി​​​​​​​​ലെ​​​​​​​​യും ര​​​​​​​​ണ്ടു വീ​​​​​​​​തം നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ആ​​​​​​​​സാ​​​​​​​​മി​​​​​​​​ലെ നാ​​​​​​​​ഗാ​​​​​​​​വ് ലോ​​​​​​​​ക്സ​​​​​​​​ഭാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ത്തി​​​​​​​​ലും നാ​​​​​​​​ളെ ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് ന​​​​​​​​ട​​​​​​​​ക്കും. എ​​​​​​​​ല്ലാ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ഇ​​​​​​​​ന്ന​​​​​​​​ലെ പ​​​​​​​​ര​​​​​​​​സ്യ​​​​​​​​പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം സ​​​​​​​​മാ​​​​​​​​പി​​​​​​​​ച്ചു.

ബം​​​​​​​​ഗാ​​​​​​​​ളി​​​​​​​​ൽ ന​​​​​​​​ന്ദി​​​​​​​​ഗ്രാം, റെ​​​​​​​​ജി​​​​​​​​ന​​​​​​​​ഗ​​​​​​​​ർ മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലാ​​​​​​​​ണ് ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട്ടി​​​​​​​​ലെ മ​​​​​​​​ധു​​​​​​​​രാ​​​​​​​​ന്ത​​​​​​​​കം, ധാ​​​​​​​​രാ​​​​​​​​പു​​​​​​​​രം മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണു നാ​​​​​​​​ളെ വി​​​​​​​​ധി​​​​​​​​യെ​​​​​​​​ഴു​​​​​​​​തു​​​​​​​​ക. ബം​​​​​​​​ഗാ​​​​​​​​ൾ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ചൊ​​​​​​​​ഴി​​​​​​​​ഞ്ഞ​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ൽ ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ്. ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി മി​​​​​​​​ല​​​​​​​​ൻ പ്ര​​​​​​​​ധാ​​​​​​​​നെ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്ത​​​​​​​​ത് വ​​​​​​​​ലി​​​​​​​​യ വി​​​​​​​​വാ​​​​​​​​ദ​​​​​​​​മു​​​​​​​​യ​​​​​​​​​​​​​​​​ർ​​​​​​​​ത്തി​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ക​​​​​​​​ഴി​​​​​​​​ഞ്ഞ ദി​​​​​​​​വ​​​​​​​​സം ക​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ട്ട ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി പ്ര​​​​​​​​ധാ​​​​​​​​ന് ജാ​​​​​​​​മ്യം ന​​​​​​​​ല്കി. മ​​​​​​​​മ​​​​​​​​ത​​​​​​​​പ​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ന്‍റെ പി​​​​​​​​ന്തു​​​​​​​​ണ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​നാ​​​​​​​​ണ്. ഹ​​​​​​​​സി​​​​​​​​റാ​​​​​​​​യ് ര​​​​​​​​ഥ് ആ​​​​​​​​ണ് ബി​​​​​​​​ജെ​​​​​​​​പി സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി. സി​​​​​​​​പി​​​​​​​​എം, ഐ​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ് എ​​​​​​​​ന്നീ ക​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളും ഋ​​​​​​​​ത​​​​​​​​ബ്ര​​​​​​​​ത ബാ​​​​​​​​ന​​​​​​​​ർ​​​​​​​​ജി​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ള്ള തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ൽ ഗ്രൂ​​​​​​​​പ്പും ന​​​​​​​​ന്ദി​​​​​​​​ഗ്രാ​​​​​​​​മി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു​​​​​​​​ണ്ട്. റെ​​​​​​​​ജി​​​​​​​​ന​​​​​​​​ഗ​​​​​​​​റി​​​​​​​​ൽ ബ​​​​​​​​ഹു​​​​​​​​കോ​​​​​​​​ണ മ​​​​​​​​ത്സ​​​​​​​​ര​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ര​​​​​​​​ങ്ങേ​​​​​​​​റു​​​​​​​​ന്ന​​​​​​​​ത്. ആം ​​​​​​​​ജ​​​​​​​​ന​​​​​​​​ത ഉ​​​​​​​​ന്നാ​​​​​​​​യ​​​​​​​​ൻ പാ​​​​​​​​ർ​​​​​​​​ട്ടി (എ​​​​​​​​ജെ​​​​​​​​യു​​​​​​​​പി)​​​​​​​​യു​​​​​​​​ടെ സി​​​​​​​​റ്റിം​​​​​​​​ഗ് സീ​​​​​​​​റ്റാ​​​​​​​​ണി​​​​​​​​ത്. ബി​​​​​​​​ജെ​​​​​​​​പി, എ​​​​​​​​ജെ​​​​​​​​യു​​​​​​​​പി, കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്, തൃ​​​​​​​​ണ​​​​​​​​മൂ​​​​​​​​ലി​​​​​​​​ലെ ഇ​​​​​​​​രു പ​​​​​​​​ക്ഷ​​​​​​​​വും എ​​​​​​​​ന്നി​​​​​​​​വ റെ​​​​​​​​ജി​​​​​​​​ന​​​​​​​​ഗ​​​​​​​​റി​​​​​​​​ൽ മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു.


അ​​​​​​​​ണ്ണാ ഡി​​​​​​​​എം​​​​​​​​കെ എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ​​​​​​​​മാ​​​​​​​​ർ രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച് ടി​​​​​​​​വി​​​​​​​​കെ​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് സം​​​​​​വ​​​​​​ര​​​​​​ണ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളാ​​​​​​യ ധാ​​​​​​​​രാ​​​​​​​​പു​​​​​​​​ര​​​​​​​​ത്തും മ​​​​​​​​ധു​​​​​​​​രാ​​​​​​​​ന്ത​​​​​​​​ക​​​​​​​​ത്തും ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് വേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്.

രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച​​​​​​​​വ​​​​​​​​ർ​​​​​​​​ത​​​​​​​​ന്നെ ടി​​​​​​​​വി​​​​​​​​കെ സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ളാ​​​​​​​​യി മ​​​​​​​​ത്സ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. ഡി​​​​​​​​എം​​​​​​​​കെ, അ​​​​​​​​ണ്ണാ ഡി​​​​​​​​എം​​​​​​​​കെ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ളും ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി രം​​​​​​​​ഗ​​​​​​​​ത്തു​​​​​​​​ണ്ട്.ടി​​​​​​​വി​​​​​​​കെ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ പി​​​​​​​ന്തു​​​​​​​ണ​​​​​​​യ്ക്കു​​​​​​​ന്ന ഇ​​​​​​​ട​​​​​​​തു​​​​​​​പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ര​​​​​​​ണ്ടു മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും മ​​​​​​​ത്സ​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​വെ​​​​​​​ന്ന​​​​​​​താ​​​​​​​ണു ശ്ര​​​​​​​ദ്ധേ​​​​​​​യം. ഇ​​​​​​ന്ന​​​​​​ലെ ധാ​​​​​​രാ​​​​​​പു​​​​​​ര​​​​​​ത്ത് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സി. ​​​​​​ജോ​​​​​​സ​​​​​​ഫ് വി​​​​​​ജ​​​​​​യ് റോ​​​​​​ഡ് ഷോ ​​​​​​ന​​​​​​ട​​​​​​ത്തി.

കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് എം​​​​​​​​പി പ്ര​​​​​​​​ദ്യു​​​​​​​​ത് ബ​​​​​​​​ർ​​​​​​​​ദ​​​​​​​​ലോ​​​​​​​​യി രാ​​​​​​​​ജി​​​​​​​​വ​​​​​​​​ച്ച് ബി​​​​​​​​ജെ​​​​​​​​പി​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​ത്തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്നാ​​​​​​​​ണ് നാ​​​​​​​​ഗാ​​​​​​​​വി​​​​​​​​ൽ ഉ​​​​​​​​പ​​​​​​​​തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​പ്പ് .കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ്-​​​​​​​ബി​​​​​​​ജെ​​​​​​​പി നേ​​​​​​​ർ​​​​​​​ക്കുനേ​​​​​​​ർ പോ​​​​​​​രാ​​​​​​​ട്ട​​​​​​​മാ​​​​​​​ണു നാ​​​​​​​ഗാ​​​​​​​വി​​​​​​​ൽ ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

Latest News

Corehub Up