ടാലഹാസി (ഫ്ലോറിഡ): അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണച്ച ഫ്ലോറിഡ ഗവർണർ സ്ഥാനാർഥി ബൈറോൺ ഡൊണാൾഡ്സിനെതിരെ (ആ്യൃീി ഉീിമഹറെ) റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പും പുതിയ വെല്ലുവിളികളും ഉയരുന്നു. ട്രംപിന്റെ പിന്തുണ ഉണ്ടായിട്ടും ഡോണൾഡ്സിന് ലളിതമായ വിജയം ഉറപ്പിക്കാനായിട്ടില്ല.
പദവി ഒഴിയുന്ന ഗവർണർ റോൺ ഡിസാന്റിസിന്റെ (Ron DeSantis) സഖ്യകക്ഷികൾ ഉൾപ്പെടെയുള്ളവർ ഡൊണാൾഡ്സിനെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തുന്നു. ഡിസാന്റിസ് പരസ്യമായി ആരെയും പിന്തുണയ്ക്കാത്തത് മത്സരത്തിൽ കൂടുതൽ നാടകീയത കൂട്ടുന്നു.
നിലവിൽ ഡോണൾഡ്സ് മറ്റ് റിപ്പബ്ലിക്കൻ സ്ഥാനാർഥികളെക്കാൾ അഭിപ്രായ സർവേകളിൽ മുന്നിട്ടുനിൽക്കുന്നുണ്ടെങ്കിലും, പ്രൈമറി മത്സരം കടുപ്പമേറിയതും പ്രവചനാതീതവുമാണ് എന്നാണ് വിലയിരുത്തൽ..