Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C Joseph Vijay

വിജയ് - സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

ചെങ്കൽപ്പെട്ട്: തമിഴ്നാട്‌ മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബ കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരായിരുന്നില്ല.

വീഡിയോ കോൺഫ്രൻസിംഗ് വഴി ഹാജരാകണം എന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നൽകിയിട്ടില്ല. ഇരുവരുടെയും ഇ-മെയിൽ ഐഡി അടക്കം രേഖകൾ നൽകാൻ കോടതി ആവശ്യപ്പെട്ടു.

വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതായി ചില മാധ്യമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, അത്തരം കാര്യങ്ങൾ ഇന്ന് ജഡ്ജിക്ക് മുന്നിൽ പരാമർശിച്ചതായി വിവരം ഇല്ല.
 
26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്.

Latest News

Corehub Up