Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.B. George

Idukki

സി​ബി കെ.​ ജോ​ര്‍​ജി​ന് ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം

തൊ​ടു​പു​ഴ: അ​ഖി​ലേ​ന്ത്യാ അ​വാ​ര്‍​ഡി ടീ​ച്ചേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് കു​ട​യ​ത്തൂ​ര്‍ ജി​എ​ന്‍​എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ സി​ബി കെ. ​ജോ​ര്‍​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ഠ്യ, പാ​ഠ്യാ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ​യും സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക വൈ​ജ്ഞാ​നി​ക രം​ഗ​ങ്ങ​ളി​ലെ​യും മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍​ഡ് . 2004ല്‍ ​പാ​ലാ കോ​ര്‍​പ​റേ​റ്റി​ലും 2006ല്‍ ​ഗ​വ. സ​ര്‍​വീ​സി​ലും അ​ധ്യാ​പ​ക​നാ​യി ചേ​ര്‍​ന്നു. എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് കൗ​ണ്‍​സലിം​ഗി​ല്‍ ഡി​പ്ലോ​മ​യും ഇ​ഗ്‌​നോ​യി​ല്‍​നി​ന്നു മാ​സ്റ്റ​ര്‍ ബി​രു​ദ​വും നേ​ടി.

ബം​ഗ​ളൂ​രു അ​ലി​യ​ന്‍​സ് യൂ​ണി​വ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സും പാ​സാ​യി​ട്ടു​ണ്ട്. ഡി​സി​എ​ല്‍ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ന്‍, കെ​പി​എ​സ്ടി​എ സം​സ്ഥാ​ന റി​സോ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് സെ​ല്‍ ചെ​യ​ര്‍​മാ​ന്‍, ഗി​ഫ്റ്റ​ഡ് ചി​ല്‍​ഡ്ര​ന്‍ പ്രോ​ഗ്രാം വി​ദ്യാ​രം​ഗം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം, ജി​എ​സ്ടി ഡ​ബ്ല്യു​ഒ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് , ജി​ല്ലാ ഗ​വ. സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ബോ​ര്‍​ഡം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ദീ​പി​ക ജൈ​വ ന​ന്മ സം​സ്ഥാ​ന പു​ര​സ്‌​കാ​രം, മി​ക​ച്ച ജൈ​വ കൃ​ഷി അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ സു​മ ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഹ​ന്ന ബ്രി​ജി​റ്റ് സി​ബി, അ​ല്‍​ഫോ​ന്‍​സ സി​ബി എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. ഡി​സി​എ​ല്‍ കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍​ചി​റ, പ്ര​വി​ശ്യാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട് എ​ന്നി​വ​ര്‍ പു​ര​സ്‌​കാ​ര​ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു. ഡി​സം​ബ​റി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Latest News

Corehub Up