തൊടുപുഴ: മുസ്ലീം ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.എച്ച്. മുഹമ്മദ് കോയ ഗ്രാന്‍ഡ് എക്സലന്‍സ് അവാര്‍ഡ് വിതരണം ഹാരിസ് ബീരാന് എംപി നിര്‍വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.ഹാരിദ് അധ്യക്ഷത വഹിച്ചു.
ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചീഫ് വിപ് അപു ജോണ്‍ ജോസഫ് , ഡീന്‍ കുര്യാക്കോസ് എംപി എന്നിവര്‍ ആദരിച്ചു. തുടര്‍ വിദ്യാഭ്യാസം ഏറ്റെടുക്കല്‍ പ്രഖ്യാപനം റോയ് കെ.പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലിം, ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, കെ.എസ്. സിയാദ്, എം.എസ്. മുഹമ്മദ്, എം.എ. കരിം, ടി.കെ. നവാസ്, മൊയ്തു കുനിയില്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലസ്ടു പരീക്ഷയില്‍ മുഴുവൻ മാര്‍ക്ക് നേടിയ മെഹറിന് ഫാത്തിമയ്ക്ക് പുരസ്കാരം സമ്മാനിച്ചു.