Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.R. Mahesh MLA

Kottayam

സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ യ​ഥാ​ർ​ഥ ക​ലാ​കാ​ര​ന്മാ​ർ​ക്കും സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കു​മു​ള്ള ഇ​ട​മാ​ക​ണം: സി.​ആ​ർ. മ​ഹേ​ഷ് എംഎൽഎ

കോ​​ട്ട​​യം: സാം​​സ്കാ​​രി​​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ ജാ​​തി​​ക്കും മ​​ത​​ത്തി​​നും അ​​ഴി​​മ​​തി​​ക്കും എ​​തി​​രാ​​യി യ​​ഥാ​​ർ​​ഥ ക​​ലാ​​കാ​​ര​​ന്മാ​​ർ​​ക്കും സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​ർ​​ക്കും ക​​യ​​റി ചെ​​ല്ലാ​​ൻ പ​​റ്റു​​ന്ന ഇ​​ട​​മാ​​ക​​ണ​​മെ​​ന്നും ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​ക്കാ​​ലം ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ആ ​​രീ​​തി​​യി​​ൽ ആ​​യി​​രു​​ന്നി​​ല്ല പ്ര​​വ​​ർ​​ത്തി​​ച്ച​​തെ​​ന്നും സി.​​ആ​​ർ. മ​​ഹേ​​ഷ് എം​​എ​​ൽ​​എ.

സം​​സ്കാ​​ര​​സാ​​ഹി​​തി മേ​​ഖ​​ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ട്ട​​യം ഇ​​ന്ദ്ര​​പ്ര​​സ്ഥം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​ർ​​ന്ന സാം​​സ്കാ​​രി​​ക സ​​ദ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സം​​സ്കാ​​ര​​സാ​​ഹി​​തി സം​​സ്ഥാ​​ന വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നും സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ എ​​ൻ.​​വി. പ്ര​​ദീ​​പ്കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​ഗീ​​ത​​ജ്ഞ മാ​​തം​​ഗി സ​​ത്യ​​മൂ​​ർ​​ത്തി, ന​​ട​​ൻ കോ​​ട്ട​​യം ര​​മേ​​ശ്, സം​​ഗീ​​ത​​ജ്ഞ​​ൻ കോ​​ട്ട​​യം വീ​​ര​​മ​​ണി, എ​​ഴു​​ത്തു​​കാ​​രി ഡോ. ​​ഗ്ലോ​​റി മാ​​ത്യു, ഡെ​​ന്നി ജോ​​സ​​ഫ്, ഡോ. ​​ജ​​ർ​​മി ജെ​​യി​​ൻ ബാ​​ബു എ​​ന്നി​​വ​​രെ ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ച്ചു.

സം​​സ്കാ​​ര സാ​​ഹി​​തി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ തോ​​മ​​സ് പാ​​ല​​ത്ത​​റ, ഷ​​മീ​​ർ, ജ​​യേ​​ഷ് ത​​മ്പാ​​ൻ, ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ബോ​​ബ​​ൻ തോ​​പ്പി​​ൽ, ക​​ൺ​​വീ​​ന​​ർ അ​​ജി ത​​കി​​ടി​​യേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. തു​​ട​​ർ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം സാ​​ഹി​​തി തി​​യ​​റ്റേ​​ഴ്സ് അ​​വ​​ത​​രി​​പ്പി​​ച്ച ഹേ​​മ​​ന്ത് കു​​മാ​​ർ ര​​ചി​​ച്ച രാ​​ജേ​​ഷ് ഇ​​രു​​ളം സം​​വി​​ധാ​​നം ചെ​​യ്ത ചൊ​​റി​​യ​​ൻ പു​​ഴു നാ​​ട​​കം അ​​ര​​ങ്ങേ​​റി.‌

Latest News

Corehub Up