Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.V. Ananda Boss

മന്നത്ത് പത്മനാഭന് ഡൽഹിയിൽ സ്മാരകം

ന്യൂ​ഡ​ൽ​ഹി: മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന് ഡ​ൽ​ഹി​യി​ൽ നി​ർ​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദബോ​സ് 25ന് ​ത​റ​ക്ക​ല്ലി​ടും. ഡ​ൽ​ഹി എ​ൻ​എ​സ്എ​സി​ന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​ത്.

ആ​റ് മാ​സംകൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മെ​ന്ന് ഡ​ൽ​ഹി എ​ൻഎ​സ്എ​സ് വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ നേ​താ​ക്ക​ൾ​ക്കു​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ലെ സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​വ് അ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യമൊ​രു​ക്കും.

നേ​ര​ത്തെ പെ​രു​ന്ന​യി​ൽ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന നി​ഷേ​ധി​ച്ച ആ​ന​ന്ദ ബോ​സ് ഡ​ൽ​ഹി​യി​ൽ സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Latest News

Corehub Up