Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CB Logistics

സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ്9 ആപ് അവതരിപ്പിച്ചു

കൊ​​​ച്ചി: ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സേ​​​വ​​​ന​​​വു​​​മാ​​​യി മ​​​ല​​​യാ​​​ളി സം​​​രം​​​ഭ​​​ക​​​ൻ. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ ട്ര​​​ക്ക് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു​​​ള്ള സി​​​ബി ലോ​​​ജി​​​സ്റ്റി​​​ക്സ് ഓ​​​ൺ​​​ലൈ​​​ൻ എ​​​സ് 9 ആ​​​പ്പി​​​നാ​​​ണ് സി​​​ബി എം. ​​​ലൂ​​​ക്കോ​​​സ് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ, ട്ര​​​ക്ക് ഉ​​​ട​​​മ​​​ക​​​ൾ, ഡ്രൈ​​​വ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രെ ഒ​​​രേ ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ എ​​​ത്തി​​​ച്ച് ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ലും സു​​​താ​​​ര്യ​​​വു​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് എ​​​സ്9 ഡി​​​ജി​​​റ്റ​​​ൽ ആ​​​പ്പ്. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു ഡെ​​​ലി​​​വ​​​റി, ട്രാ​​​ക്കിം​​​ഗ്, ല​​​ളി​​​ത​​​മാ​​​യ പേ​​​മെ​​​ന്‍റ് സൗ​​​ക​​​ര്യം എ​​​ന്നി​​​വ ആ​​​പ്പി​​​നു​​​ണ്ട്. മി​​​ക​​​ച്ച ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​ത്തി​​​നാ​​​യി ച​​​ര​​​ക്കു​​​ലോ​​​റി ശൃം​​​ഖ​​​ല​​​യും റി​​​യ​​​ൽ ടൈം ​​​ബു​​​ക്കിം​​​ഗ്, അ​​​ഡ്വാ​​​ൻ​​​സ്‌​​​ഡ് ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യി​​​ലൂ​​​ടെ അ​​​ത്യാ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ വി​​​ക​​​സി​​​ച്ച എ​​​സ്9 ലോ​​​ജി​​​സ്റ്റി​​​ക് ആ​​​പ് പ്ലേ​​​സ്റ്റോ​​​റി​​​ലും ആ​​​പ് സ്റ്റോ​​​റി​​​ലും ല​​​ഭി​​​ക്കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​ബി എം. ​​​ലൂ​​​ക്കോ​​​സ് അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു​​​വ​​​ർ​​​ഷം കൊ​​​ണ്ട് 10,000 ട്ര​​​ക്കു​​​ക​​​ളെ ഈ ​​​പ്ലാ​​​റ്റ്ഫോ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു.

കേ​​​ര​​​ളം കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സി​​​ബി ലോ​​​ജി​​​സ്റ്റി​​​ക് എ​​​സ് 9 ആ​​​പ്പി​​​ന് പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മു​​​ണ്ട്.സേ​​​വ​​​നം രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ സി​​​ബി രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ നി​​​യ​​​ന്ത്രി​​​ത ബ്ലാ​​​സ്റ്റിം​​​ഗ് വി​​​ദ​​​ഗ്‌​​​ധ​​​രാ​​​യ സി​​​ബി മൈ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്‌​​​ച​​​റി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ൻ​​​കൂ​​​ടി​​​യാ​​​ണ്. സി​​​ബി ലോ​​​ജി​​​സ്റ്റി​​​ക്സി​​​ന്‍റെ ട്ര​​​ക്ക് അ​​​ഗ്രി​​​ഗേ​​​ഷ​​​ൻ എ​​​സ്9 ക​​​സ്റ്റ​​​മ​​​ർ ആ​​​പ് പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്നു.

Latest News

Corehub Up