തൃശൂർ: കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിനു മാള ഹോളി ഗ്രേസ് അക്കാദമിയിൽ 12ന് അരങ്ങുണരും.
13ന് രാവിലെ പത്തിനു മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംപി, രമേഷ് പിഷാരടി എംഎൽഎ എന്നിവർ പങ്കെടുക്കും.
12 മുതൽ 15 വരെയാണു കലോത്സവം. സമാപന സമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. 1400 സ്കൂളുകളിൽനിന്ന് പതിനായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കും.
ഒരുലക്ഷത്തോളം കാണികളെ പ്രതീക്ഷിക്കുന്നു. രണ്ടാം തവണയാണു സംസ്ഥാന കലോത്സവത്തിനു ഹോളി ഗ്രേസ് അക്കാദമി വേദിയാകുന്നത്. കലോത്സവത്തിന്റെ വരവറിയിച്ച് ഇന്നലെ ആയിരത്തിലേറെ വിദ്യാർഥികൾ പങ്കെടുത്ത ബൈക്ക് റാലി നടത്തി.