Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CDB

കയറ്റുമതി പ്രതീക്ഷയിൽ നാളികേര കർഷകർ

ക​​ഴി​​ഞ്ഞ ഏ​​താ​​നും മാ​​സ​​മാ​​യി നാ​​ളി​​കേര ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​ത് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ക​​ർ​​ഷ​​ർ​​ക്കി​​ട​​യി​​ൽ വി​​ല​​യി​​ടി​​വ് ആ​​ശ​​ങ്ക​​ൾ​​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു.

ഉത്പാദനം വർധിക്കുന്നതോടെ നാ​​ളി​​കേ​​ര​​ത്തി​​ന്‍റെ വി​​ല​​യി​​ടി​​യു​​മോ എ​​ന്ന ആ​​ശ​​ങ്ക​​യി​​ലാണ് ക​​ർ​​ഷ​​ക​​ർ. സെ​​പ്റ്റം​​ബ​​റി​​ൽ ചി​​ല്ല​​റവി​​ൽ​​പ്പ​​ന​​യി​​ൽ നാ​​ളി​​കേ​​രവി​​ല കി​​ലോ​​യ്ക്ക് 90 രൂ​​പ​​വ​​രെ​​യെ​​ത്തി​​യ​​താ​​ണ്. പി​​ന്നീ​​ടി​​ത് ഇ​​ടി​​ഞ്ഞ് ജ​​നു​​വ​​രി ആ​​ദ്യയആ​​ഴ്ച 55 മു​​ത​​ൽ 60 രൂ​​പ വ​​രെ​​യെ​​ത്തി. വ​​രും മാ​​സ​​ങ്ങ​​ളി​​ൽ നാ​​ളി​​കേ​​ര ഉ​​ത്പാ​​ദ​​നം ഗ​​ണ്യ​​മാ​​യി ഉ​​യ​​രു​​മെ​​ന്നാ​​ണ് കോ​​ക്ക​​ന​​ട്ട് ഡെ​​വ​​ല​​പ്മെ​​ന്‍റ് ബോ​​ർ​​ഡ് (സി​​ഡി​​ബി) അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​ത്. നാ​​ളി​​കേ​​ര​​ത്തി​​ന്‍റെ ഉ​​ത്പാ​​ദ​​ന​​ത്തി​​ലു​​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന വി​​ല​​ത്ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണ​​മാ​​കു​​മോ​​യെ​​ന്ന ആശങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ.

ക​​ർ​​ഷ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, ക​​ഴി​​ഞ്ഞ ര​​ണ്ടു​​മാ​​സ​​മാ​​യി നാ​​ളി​​കേ​​ര വി​​ല താ​​ഴു​​ക​​യാ​​ണ്. ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ൽ നാ​​ളി​​കേ​​ര​​ത്തി​​നു​​ണ്ടാ​​യ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് വി​​ലത്തക​​ർ​​ച്ച രൂ​​ക്ഷ​​മാ​​ക്കാ​​തെ സ​​ഹാ​​യി​​ച്ച​​ത്. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം ഈ ​​മാ​​സം 20ന് ​​അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ വി​​ല ഇ​​നി​​യും കു​​റ​​യു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, ശി​​വ​​രാ​​ത്രി വ​​രെ നാ​​ളി​​കേ​​ര ആ​​വ​​ശ്യ​​ക​​ത ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് സി​​ഡി​​ബി പ​​റ​​യു​​ന്ന​​ത്.

യൂറോപ്പിൽ ആവശ്യം വർധിക്കുന്നു

അ​​തേ​​സ​​മ​​യം, വ്യാവ​​സാ​​യി​​ക മേ​​ഖ​​ല​​യി​​ൽ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യ​​ക​​ത ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ്വാ​​സം ന​​ൽ​​കു​​ന്നു. ചി​​ര​​ട്ട​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ക്ടി​​വേ​​റ്റ​​ഡ് കാ​​ർ​​ബ​​ണ്‍, ഡെ​​സി​​കേ​​റ്റ​​ഡ് കോ​​ക്ക​​ന​​ട്ട്, തേ​​ങ്ങാ​​പ്പാ​​ൽ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി വ​​ർ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണ്. ഇ​​ന്ത്യ​​ൻ തേ​​ങ്ങ​​യ്ക്ക് യൂ​​റോ​​പ്പ് ഒ​​രു പ്ര​​ധാ​​ന വി​​പ​​ണി​​യാ​​യി വ​​ള​​ർ​​ന്നു​​വ​​രു​​ന്ന​​തും ആ​​ശ്വാ​​സം ന​​ൽ​​കു​​ന്നു.

ക​​ഴി​​ഞ്ഞ പ​​ത്ത് വ​​ർ​​ഷ​​ത്തി​​നി​​ടെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത​​യി​​ൽ യൂ​​റോ​​പ്പി​​ൽ ശ്ര​​ദ്ധേ​​യ​​മാ​​യ മു​​ന്നേ​​റ്റം ന​​ട​​ന്നി​​ട്ടു​​ണ്ട്. ആ​​ഹാ​​ര​​ത്തി​​നു മാ​​ത്ര​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തു കൂ​​ടാ​​തെ സൗ​​ന്ദ​​ര്യ​​വ​​ർ​​ധ​​ക വ​​സ്തു​​ക്ക​​ൾ, പേ​​ഴ്സ​​ണ​​ൽ കെ​​യ​​ർ പ്രോ​​ഡ​​ക്ട്സ്, മ​​രു​​ന്നു​​ക​​ൾ എ​​ന്നി​​വ​​യി​​ലും തേ​​ങ്ങ​​യു​​ടെ ഉ​​പ​​യോ​​ഗം വ​​ർ​​ധി​​ച്ചു.

യൂ​​റോ​​പ്യ​​ൻ അ​​ടു​​ക്ക​​ള​​ക​​ളി​​ൽ പാ​​ച​​ക​​ത്തി​​ലും ബേ​​ക്കിം​​ഗി​​നും വ​​റുക്കു​​ന്ന​​തി​​നും സാ​​ധാ​​ര​​ണ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന എ​​ണ്ണ​​ക​​ൾ​​ക്കു പ​​ക​​ര​​മാ​​യി വെ​​ളി​​ച്ചെ​​ണ്ണ വ​​ലി​​യ പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. തേ​​ങ്ങ​​യു​​ടെ ആ​​രോ​​ഗ്യ​​ഗു​​ണ​​ങ്ങ​​ളും ഉ​​യ​​ർ​​ന്ന സ്മോ​​ക്ക് പോ​​യി​​ന്‍റു​​മാ​​ണ് യൂ​​റോ​​പ്പി​​ൽ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്കു പ്ര​​ചാ​​രം ന​​ൽ​​കു​​ന്ന​​ത്. കൂ​​ടാ​​തെ, ഇ​​തി​​ന്‍റെ ഈ​​ർ​​പ്പം നി​​ല​​നി​​ർ​​ത്താ​​നു​​ള്ള ക​​ഴി​​വ് ച​​ർ​​മസം​​ര​​ക്ഷ​​ണ​​ത്തി​​നും കേ​​ശസം​​ര​​ക്ഷ​​ണ​​ത്തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളി​​ൽ ഒ​​ഴി​​ച്ചു​​കൂ​​ടാ​​നാ​​വാ​​ത്ത വ​​സ്തു​​വാ​​ക്കി മാ​​റ്റി.

2029 ആ​​കു​​ന്പോ​​ഴേ​​ക്കും യൂ​​റോ​​പ്പി​​ലെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന വി​​പ​​ണി ഏ​​ക​​ദേ​​ശം ര​​ണ്ടു ബി​​ല്യ​​ണ്‍ ഡോ​​ള​​ർ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ. സ​​സ്യാ​​ഹാ​​ര ശീ​​ല​​ങ്ങ​​ൾ, വീ​​ഗ​​ൻ, ഫ്ളെ​​ക്സി​​റ്റേ​​റി​​യ​​ൻ ആ​​ഹാ​​ര​​ശീ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ആ​​ളു​​ക​​ൾ തി​​രി​​യു​​ന്ന​​താ​​ണ് ഈ ​​വ​​ള​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.

യൂ​​റോ​​പ്യ​​ൻ വി​​പ​​ണി​​യി​​ൽ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത വ​​ർ​​ധി​​ക്കു​​ന്ന​​ത് പ്ര​​തീ​​ക്ഷ ന​​ൽ​​കു​​ന്ന​​താ​​ണ്. പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്കു പ​​ക​​രം തേ​​ങ്ങാ​​പ്പാ​​ൽ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടു​​ക​​ഴി​​ഞ്ഞു. മാ​​ലി​​ന്യ​​മു​​ക്ത​​വും പ്ര​​കൃ​​ത​​ിദ​​ത്ത​​മാ​​യി ല​​യി​​ച്ചു​​ചേ​​രു​​ന്ന​​തും ആ​​രോ​​ഗ്യ​​പ​​ര​​വു​​മാ​​യ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ബോ​​ധ​​വാന്മാ​​രാ​​യി. വി​​ല​​യേ​​ക്കാ​​ൾ ഗു​​ണ​​മേന്മയ്ക്കു മു​​ൻ​​ഗ​​ണ​​ന ന​​ല്കു​​ന്ന ഇ​​ത്ത​​രം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ ഇ​​ന്ത്യ​​ൻ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ൾക്ക് യൂ​​റോ​​പ്പി​​ൽ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യു​​ണ്ട്. കൂ​​ടാ​​തെ, ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള ആ​​ക്ടി​​വേ​​റ്റ​​ഡ് കാ​​ർ​​ബ​​ണി​​ന് (ചി​​ര​​ട്ട​​ക്ക​​രി​​ക്ക്) യു​​എ​​സി​​ൽ വ​​ലി​​യ ആ​​വ​​ശ്യ​​ക​​ത​​യാ​​ണു​​ള്ള​​തെന്ന് ഒ​​രു സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​യുന്നു.

കയറ്റുമതി ഉയരുന്നു

ഇ​​ന്ത്യ​​ൻ സ്ഥാ​​പ​​ന​​ങ്ങ​​ൾ 2025-26 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ ഏ​​ഴു​​മാ​​സം 3793 കോ​​ടി രൂ​​പ​​യു​​ടെ നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളാ​​ണ് ക​​യ​​റ്റു​​മ​​തി ചെ​​യ്ത​​ത്. ഈ​​ വ​​ർ​​ഷം ആ​​കെ 6000 കോ​​ടി രൂ​​പ​​യ്ക്കു മു​​ക​​ളി​​ലു​​ള്ള ക​​യ​​റ്റു​​മ​​തി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. ഈ ​​ക​​ണ​​ക്കാ​​ണെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 25 ശ​​ത​​മാ​​നം കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും.

ഉത്പാദനം കൂടും

2024ൽ ​​എ​​ൽ​​നി​​നോ മൂ​​ല​​മു​​ണ്ടാ​​യ ക​​ഠി​​ന​​മാ​​യ ഉ​​ഷ്ണ​​ത​​രം​​ഗ​​വും വ​​ര​​ൾ​​ച്ച​​യും മ​​റ്റ് ഘ​​ട​​ക​​ങ്ങ​​ളും ദ​​ക്ഷി​​ണേ​​ഷ്യ​​യി​​ലെ നാ​​ളി​​കേ​​രോ​​ത്പാ​​ദ​​ന​​ത്തി​​ൽ വ​​ൻ​​തോ​​തി​​ൽ ഇ​​ടി​​വു​​ണ്ടാ​​ക്കി. ഇ​​ത് വി​​പ​​ണി​​യി​​ൽ നാ​​ളി​​കേ​​ര ദൗ​​ർ​​ല​​ഭ്യ​​മു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്തു. 2025ൽ ​​സെ​​പ്റ്റം​​ബ​​റി​​ൽ നാ​​ളി​​കേ​​രം വി​​ല കി​​ലോ​​യ്ക്ക് 90 രൂ​​പ​​യി​​ലെ​​ത്തു​​ക​​യും വെ​​ളി​​ച്ചെ​​ണ്ണവി​​ല എ​​ക്കാ​​ല​​ത്തെ​​യും ഉ​​യ​​ർ​​ന്ന വി​​ല​​യി​​ലെ​​ത്തു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, നാ​​ളി​​കേ​​രോ​​ത്പാ​​ദ​​നം സാ​​ധാ​​ര​​ണ നി​​ല​​യി​​ലെ​​ത്തി​​യ​​തോ​​ടെ തേ​​ങ്ങ​​യു​​ടെ​​യും വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ​​യും വി​​ല താ​​ഴു​​ക​​യും ചെ​​യ്തു.

വ​​രു​​ന്ന മാ​​സ​​ങ്ങ​​ളി​​ൽ നാ​​ളി​​കേ​​രോ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്നാ​​ൽ വി​​ല​​ത്ത​​ക​​ർ​​ച്ച​​യു​​ണ്ടാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ. എ​​ന്നാ​​ൽ, ഈ ​​ആ​​ശ​​ങ്ക അ​​നാ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞ​​ത്.

രാ​​ജ്യ​​ത്ത് ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന 60 ശ​​ത​​മാ​​നം നാ​​ളി​​കേ​​ര​​വും വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് സം​​ഭ​​രി​​ക്കു​​ന്ന​​ത്. ക​​യ​​റ്റു​​മ​​തി വി​​പ​​ണി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ക​​ത വ​​ർ​​ധി​​ക്കു​​ന്നു​​മു​​ണ്ട്. ത​​മി​​ഴ്നാ​​ട്ടി​​ലെ ചി​​ല സ്ഥാ​​പ​​ന​​ങ്ങ​​ൾ ഇ​​ന്തോ​​നേ​​ഷ്യ​​യി​​ൽ​​നി​​ന്ന് കൊ​​പ്ര ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​ത് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ബാ​​ധി​​ക്കു​​ന്നി​​ല്ല. സ​​ർ​​ക്കാ​​ർ നി​​യ​​മ​​പ്ര​​കാ​​രം എ​​ത്ര അ​​ള​​വ് കൊ​​പ്ര​​യാ​​ണോ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത് അ​​ത്ര അ​​ള​​വ് മൂ​​ല്യ​​വ​​ർ​​ധി​​ത ഉ​​ത്പ​​ന്ന​​ങ്ങ​​ൾ തി​​രി​​കെ ക​​യ​​റ്റു​​മ​​തി ചെ​​യ്യേ​​ണ്ട​​തു​​ണ്ട്- സി​​ഡി​​ബി ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞു.

സെ​​പ്റ്റം​​ബ​​റി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ൽ കൊ​​പ്ര സം​​ഭ​​ര​​ണ​​വി​​ല കി​​ലോ​​യ്ക്ക് 285 രൂ​​പ ആ​​യി​​രു​​ന്നി​​ട​​ത്ത് ജ​​നു​​വ​​രി​​യി​​ൽ ഇ​​ടി​​ഞ്ഞ് 164 രൂ​​പ​​യി​​ലെ​​ത്തി​​യെ​​ന്ന് കേ​​ര​​ഫെ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ സാ​​ജു കെ. ​​സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു. കേ​​ര​​ഫെ​​ഡ് സം​​സ്ഥാ​​ന​​ത്തു​​നി​​ന്ന് നേ​​രി​​ട്ടു തേ​​ങ്ങ സം​​ഭ​​രി​​ക്കു​​ന്നി​​ല്ല. പ​​ക​​രം കു​​റ്റ്യാ​​ടി, ചെ​​റു​​പു​​ഴ, നീ​​ലേ​​ശ്വ​​രം എ​​ന്നി​​വിട​​ങ്ങ​​ളി​​ൽ​​നി​​ന്ന് വി​​പ​​ണിവി​​ല​​യേ​​ക്കാ​​ൾ ര​​ണ്ടു രൂ​​പ കൂ​​ടു​​ത​​ൽ ന​​ല്കി​​യാ​​ണ് നാ​​ളി​​കേ​​രം സം​​ഭ​​രി​​ക്കു​​ന്ന​​ത്. വ​​ർ​​ഷം മു​​ഴു​​വ​​നു​​മു​​ള്ള ശ​​രാ​​ശ​​രി സം​​ഭ​​ര​​ണ നി​​ര​​ക്കി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് കേ​​ര​​ഫെ​​ഡ് വെ​​ളി​​ച്ചെ​​ണ്ണ​​യു​​ടെ വി​​പ​​ണി വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന​​ത്.

Latest News

Corehub Up