Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CET

പ​ണി പാ​ളി; സി​ഇ​ടി​യെ ഘ​ട​ക കോ​ള​ജാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ൻ​വ​ലി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജ് ഓ​ഫ് എ​ൻജിനീയ​റിം​ഗി​നെ (സി​ഇ​ടി) സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഘ​ട​ക കോ​ള​ജാ​ക്കി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി​ന്നോ​ട്ട്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​ർ മു​ൻ ഉ​ത്ത​ര​വ് തി​രു​ത്തി​യ​ത്.

കോ​ള​ജി​നെ ഘ​ട​ക സ്ഥാ​പ​ന​മാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​ൻ മു​ൻ​പ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ അ​ധി​കാ​ര​പ​രി​ധി​യാ​ണ് പു​തി​യ ഉ​ത്ത​ര​വി​ലൂ​ടെ വെ​ട്ടി​ച്ചു​രു​ക്കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ നേ​രി​ട്ട് ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ൽ പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം സ​മി​തി ഇ​നി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സി​ഇ​ടി​യി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മ​റ്റ് വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​മാ​യി വി​ശ​ദ​മാ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മേ തു​ട​ർ​ന​ടപ​ടി​ക​ൾ ഉ​ണ്ടാ​കൂ. എല്ലാവരുടെയും അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​കയെന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up