Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CIA To Hire

America

ചാ​ര​വൃ​ത്തി​ക്ക് ഇ​നി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സും; 'AI സ​ഹ​പ്ര​വ​ർ​ത്ത​ക​രെ' നി​യോ​ഗി​ക്കാ​ൻ സി​ഐ​എ

വാ​ഷിം​ഗ്ട​ൺ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ര​ഹ​സ്യ നീ​ക്ക​ങ്ങ​ളും പ​ദ്ധ​തി​ക​ളും വി​ശ​ക​ല​നം ചെ​യ്യാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​മേ​രി​ക്ക​ൻ ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ ഒ​രു​ങ്ങു​ന്നു. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഏ​ജ​ൻ​സി​യു​ടെ എ​ല്ലാ വി​ശ​ക​ല​ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും AI 'സ​ഹ​പ്ര​വ​ർ​ത്ത​ക​രെ' ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സി​ഐ​എ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മൈ​ക്ക​ൽ എ​ലി​സ് അ​റി​യി​ച്ചു.

മ​നു​ഷ്യ​രാ​യ ചാ​ര​ന്മാ​ർ ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് സി​ഐ​എ അ​ടു​ത്തി​ടെ ത​യ്യാ​റാ​ക്കി.

വി​വ​ര​ങ്ങ​ളി​ലെ ട്രെ​ൻ​ഡു​ക​ൾ ക​ണ്ടെ​ത്താ​നും നി​ഗ​മ​ന​ങ്ങ​ളി​ൽ എ​ത്താ​നും AI സ​ഹാ​യി​ക്കും. ഇ​ത് ചാ​ര​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കും.

ജ​ന​റേ​റ്റീ​വ് AI-യു​ടെ അ​തീ​വ ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള (Classified) പ​തി​പ്പാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത് മ​നു​ഷ്യ​ർ ത​ന്നെ​യാ​യി​രി​ക്കു​മെ​ന്ന് മൈ​ക്ക​ൽ എ​ലി​സ് വ്യ​ക്ത​മാ​ക്കി.

സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ ചൈ​ന അ​മേ​രി​ക്ക​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​ഐ​എ​യു​ടെ ഈ ​നി​ർ​​ണായ​ക നീ​ക്കം. ​ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഡാ​റ്റാ പ്രോ​സ​സിം​ഗ്, വി​വ​ർ​ത്ത​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 300-ഓ​ളം AI പ്രോ​ജ​ക്റ്റു​ക​ൾ സി​ഐ​എ പ​രീ​ക്ഷി​ച്ചി​രു​ന്നു. ആ​ധു​നി​ക യു​ദ്ധ​ത​ന്ത്ര​ങ്ങ​ളി​ലും ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ലും സാ​ങ്കേ​തി​ക മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്തു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up