Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CIAL Cargo

പശ്ചിമേഷ്യൻ പ്രതിസന്ധിയിലും സിയാൽ കാർഗോയ്ക്ക് വളർച്ച

നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം കാ​​​ർ​​​ഗോ മേ​​​ഖ​​​ല​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ആ​​​വി​​​ഷ്ക​​​രി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ ഫ​​​ലം ക​​​ണ്ട​​​തോ​​​ടെ പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം സി​​​യാ​​​ൽ കൈ​​​വ​​​രി​​​ച്ച​​​ത്.

2025–26 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ സി​​​യാ​​​ൽ 72,178 മെ​​​ട്രി​​​ക് ട​​​ൺ കാ​​​ർ​​​ഗോ കൈ​​​കാ​​​ര്യം ചെ​​​യ്തു. ഇ​​​തി​​​ൽ 76 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കാ​​​ർ​​​ഗോ​​​യാ​​​ണ്. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ ഏ​​​ക​​​ദേ​​​ശം പ​​​ത്തു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​തി​​​ലൂ​​​ടെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​തോ​​​ടെ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​നം 52.84 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ആ​​​ഗോ​​​ള വ്യോ​​​മ ച​​​ര​​​ക്കു​​​മേ​​​ഖ​​​ല പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ട്ട സ​​​മ​​​യ​​​ത്തും കൈ​​​വ​​​രി​​​ച്ച ഈ ​​​വ​​​ള​​​ർ​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര-​​​പ്രാ​​​ദേ​​​ശി​​​ക കാ​​​ർ​​​ഗോ ശൃം​​​ഖ​​​ല​​​ക​​​ളി​​​ലെ സി​​​യാ​​​ലി​​​ന്‍റെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന പ്രാ​​​ധാ​​​ന്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​താ​​​ണ്.

കാ​​​ർ​​​ഗോ ഗ​​​താ​​​ഗ​​​ത​​​വും ലോ​​​ജി​​​സ്റ്റി​​​ക്‌​​​സ് ശൃം​​​ഖ​​​ല​​​യും കൂ​​​ടു​​​ത​​​ൽ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നാ​​​യി സി​​​യാ​​​ൽ പ്ര​​​ത്യേ​​​ക ‘ഡെ​​​ഡി​​​ക്കേ​​​റ്റ​​​ഡ് ട്ര​​​ക്കിം​​​ഗ് സെ​​​ന്‍റ​​​ർ’ ആ​​​രം​​​ഭി​​​ച്ചു.

ദീ​​​ർ​​​ഘ​​​ദൂ​​​ര-​​​ഹ്ര​​​സ്വ​​​ദൂ​​​ര കാ​​​ർ​​​ഗോ ട്ര​​​ക്കു​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പാ​​​ർ​​​ക്കിം​​​ഗ്, മൂ​​​വ്‌​​​മെ​​​ന്‍റ് ഏ​​​രി​​​യ​​​ക​​​ൾ, ഡ്രൈ​​​വ​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, വാ​​​ഹ​​​ന പാ​​​ർ​​​ക്കിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ൾ എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങി​​​യ ഈ ​​​കേ​​​ന്ദ്രം ച​​​ര​​​ക്കു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ക്കും.

Latest News

Corehub Up