കൊച്ചി: നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഐസിഐസിഐ ലൈഫ് ഇന്‍ഷ്വറന്‍സിന്റെ അറ്റാദായം 26.5 ശതമാനം ഉയര്‍ന്ന് 760 കോടി രൂപയും പുതിയ ബിസിനസ് പ്രീമിയം 25 ശതമാനം വര്‍ധിച്ച് 11,821 കോടി രൂപയുമായി.
റീട്ടെയില്‍ പ്രൊട്ടക്ഷന്‍, ആനുവിറ്റി വിഭാഗങ്ങളില്‍ യഥാക്രമം 47.2, 50 ശതമാനം വളര്‍ച്ചയും നേടി. ക്ലെയിം സെറ്റില്‍മെന്റ് അനുപാതം 99.3 ശതമാനവുമായി. കമ്പനിയുടെ പേര് ഐസിഐസിഐ ലൈഫ് ഇന്‍ഷ്വറന്‍സ് ലിമിറ്റഡ് എന്നാക്കി പുനര്‍നാമകരണം ചെയ്തതായി കമ്പനി അറിയിച്ചു.