ബംഗളുരു: വനംകൊള്ളക്കാരെന്നു സംശയിക്കുന്ന മൂന്നു പേർ വെടിയേറ്റുമരിച്ചതുൾപ്പടെ നാലു കേസുകളുടെ അന്വേഷണം കർണാടക സർക്കാർ സിഐഡിക്കു കൈമാറി.
കഴിഞ്ഞ 15നു ചാമരാജ നഗറിലെ ദത്തി വനമേഖലയിൽ മൂന്നുപേർ വെടിയേറ്റുമരിച്ച സംഭവം വിവാദമായിരുന്നു. ഇതിനൊപ്പം രാമപുര, നൂർ, കൊല്ലിഗാല എന്നിവിടങ്ങളിലെ കേസുകളും സിഐഡിക്കു കൈമാറുകയായിരുന്നു.
ചാമരാജ നഗറിൽ കൊള്ളക്കാരായ ജോൺ റോസ് പീറ്റർ, സെബാസ്റ്റ്യൻ ഡേവിഡ് കുമാർ, ആന്റണി സ്വാമി എന്നിവരാണു കൊല്ലപ്പെട്ടതെന്നു കർണാടക വനംവകുപ്പ് അവകാശപ്പെടുന്നു.