Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CITU Action

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന് സിഐടിയു കര്‍മപരിപാടി


കോ​ട്ട​യം: ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍ത്ത​നം എ​ങ്ങ​നെ വേ​ണ​മെ​ന്നും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തേ​ണ്ട​ത് എ​ന്തി​ലൊ​ക്കെ​യാ​ണെ​ന്നും വി​ശ​ദ​മാ​യി ച​ര്‍ച്ച ചെ​യ്ത് സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​നം.

ഐ​ടി അ​ട​ക്കം ന്യൂ ​ജെ​ന്‍ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ക​ര്‍മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ ച​ര്‍ച്ച​യും സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്ന​താ​യി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​ന്നു. പു​തി​യ തൊ​ഴി​ലി​ട​ങ്ങ​ളും തൊ​ഴി​ല്‍ മേ​ഖ​ല​ക​ളും സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. പു​തി​യ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​മ്മേ​ള​നം രൂ​പംന​ല്‍കു​മെ​ന്നും അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗീ​ക​രി​ച്ച ന​യ​പ​രി​പാ​ടി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കു​മെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

ഐ​ടി, ഐ​ടി എ​നേ​ബി​ള്‍ഡ് സ​ര്‍വീ​സ​സ്, ടൂ​റി​സം, ഷോ​പ്‌​സ് ആ​ന്‍ഡ് കൊ​മേ​ഴ്‌​സ്യ​ല്‍ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ്സ്, നി​ര്‍മാ​ണ മേ​ഖ​ല​യി​ലെ പു​തി​യ സം​രം​ഭ​ങ്ങ​ള്‍, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വാ​ധീ​നം ശ​ക്ത​മാ​ക്കാ​ൻ ക​ര്‍മ​പ​ദ്ധ​തി ത​യാ​റാ​ക്കും. മ​ത്സ്യ​ബ​ന്ധ​നം, ക​ള്ളു​ചെ​ത്ത്, ക​യ​ര്‍ മേ​ഖ​ല, ക​ശു​വ​ണ്ടി വ്യ​വ​സാ​യം, ബീ​ഡി എ​ന്നി​വ​യെ​ല്ലാം ദു​ര്‍ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ങ്കി​ലും ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്നും അ​തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ വ​രു​മാ​നം വ​ള​രെ കു​റ​വാ​ണ്. പ​ക്ഷേ അ​വ​ര്‍ ജോ​ലി ചെ​യ്യു​ന്നു. ന​ല്ല രീ​തി​യി​ൽ യു​വ തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി സി​ഐ​ടി​യു യൂ​ത്ത് വിം​ഗ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഐ​ടി ഒ​രു പ്ര​ത്യേ​ക മേ​ഖ​ല​യാ​ണ്. സാ​ധാ​ര​ണ​പോ​ലെ​യു​ള്ള ട്രേ​ഡ് യൂ​ണി​യ​ന്‍ പ്ര​വ​ര്‍ത്ത​നം അ​സാ​ധ്യ​മാ​ണ്. സോ​ഫ്റ്റ്‌​വേ​ര്‍ വ​ഴി​യാ​ണ് ഇ​വ​ർ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. ഏ​തു​സ​മ​യ​ത്തും മാ​നേ​ജ്‌​മെ​ന്‍റി​ന് അ​വ​രെ ജോ​ലി​യി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​കും. അ​തു​കൊ​ണ്ട് അ​വ​രു​ടെ സം​ഘ​ട​ന എ​ന്ന് പ​റ​യു​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. എ​ന്നാ​ലും ചി​ല ആ​ളു​ക​ള്‍ ധൈ​ര്യ​സ​മേ​തം ട്രേ​ഡ് യൂ​ണി​യ​ന്‍ രം​ഗ​ത്തേക്ക് ​ക​ട​ന്നു​വ​രു​ന്നു​ണ്ട്. ഇ​വ​രെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും എ​ള​മ​രം ക​രീം പ​റ​ഞ്ഞു.

പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി തൊ​ഴി​ലാ​ളി​ക​ളെ കോ​ര്‍ത്തി​ണ​ക്കി​യു​ള്ള ഒ​രു പു​തി​യ ന​യ പ​രി​പാ​ടി​യും സ​മ്മേ​ള​നം മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു സ​മാ​പ​നം

കോ​​ട്ട​​യം: ഒ​​രു ല​​ക്ഷം തൊ​​ഴി​​ലാ​​ളി​​ക​​ളും ബ​​ഹു​​ജ​​ന​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​ഹാ പൊ​​തു​​സ​​മ്മേ​​ള​​ത്തോ​​ടെ സി​​ഐ​​ടി​​യു 16-ാം സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് ഇ​​ന്നു സ​​മാ​​പ​​നം. മാ​​മ്മ​​ന്‍ മാ​​പ്പി​​ള ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ഇ​​ന്ന് ഉ​​ച്ച​​യോ​​ടെ പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. തു​​ട​​ര്‍​ന്നു സ​​മ്മേ​​ള​​ന പ്ര​​തി​​നി​​ധി​​ക​​ള്‍ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ റാ​​ലി​​യാ​​യി പൊ​​തു​​സ​​മ്മേ​​ള​​ന വേ​​ദി​​യാ​​യ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് എ​​ത്തും. മോ​​ട്ടോ​​ര്‍ സൈ​​ക്കി​​ളു​​ക​​ളി​​ല്‍ വോ​​ള​​ണ്ടി​​യ​​ര്‍​മാ​​ര്‍ റാ​​ലി​​ക്ക് അ​​ക​​മ്പ​​ടി​​യേ​​കും. വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ​​യും ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ​​യും അ​​ക​​മ്പ​​ടി​​യോ​​ടെ റാ​​ലി കെ​​കെ റോ​​ഡു​​വ​​ഴി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ലെ​​ത്തി വൈ​​എം​​സി​​എ ജം​​ഗ്ഷ​​ന്‍ വ​​ഴി ശാ​​സ്ത്രി റോ​​ഡി​​ലൂ​​ടെ കു​​ര്യ​​ന്‍ ഉ​​തു​​പ്പ് റോ​​ഡു വ​​ഴി നെ​​ഹ്‌​​റു സ്‌​​റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തും.


തു​​ട​​ര്‍​ന്നു ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സി​​ഐ​​ടി​​യു ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് സു​​ദീ​​പ് ദ​​ത്ത്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ത​​പ​​ന്‍ സെ​​ന്‍, ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി എ.​​ആ​​ര്‍.​​ സി​​ന്ധു, എ​​ള​​മ​​രം ക​​രീം, ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍, കെ.​​കെ. ജ​​യ​​ച​​ന്ദ്ര​​ന്‍, വി. ​​ശി​​വ​​ന്‍​കു​​ട്ടി, വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, റെ​​ജി സ​​ഖ​​റി​​യ, കെ. ​​അ​​നി​​ല്‍​കു​​മാ​​ര്‍, ടി.​​ആ​​ര്‍. ര​​ഘു​​നാ​​ഥ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

ഡി​​സം​​ബ​​റി​​ല്‍ പാ​​ര്‍​ല​​മെ​​ന്‍റും ഫെ​​ബ്രു​​വ​​രി​​യി​​ല്‍ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റും വ​​ള​​യും

കോ​​ട്ട​​യം: കേ​​ന്ദ്ര, സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ സ​​മ​​ര​​ത്തി​​ന് സി​​ഐ​​ടി​​യു. യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ ജ​​ന​​ദ്രോ​​ഹ ന​​യ​​ങ്ങ​​ള്‍​ക്കെ​​തി​​രെ അ​​ടു​​ത്ത വ​​ര്‍​ഷം ഫെ​​ബ്രു​​വ​​രി​​യി​​ല്‍ ഒ​​രു ല​​ക്ഷം തൊ​​ഴി​​ലാ​​ളി​​ക​​ളെ അ​​ണി​​നി​​ര​​ത്തി സെ​​ക്ര​​ട്ടേ​​റി​​യേ​​റ്റ് വ​​ള​​യും.

ലേ​​ബ​​ര്‍ കോ​​ഡു​​ക​​ള്‍ പി​​ന്‍​വ​​ലി​​ക്ക​​ണ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​ഷ​​ണ​​ര്‍ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഡി​​സം​​ബ​​ര്‍ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ല്‍ സി​ഐ​​ടി​​യു നേ​​തൃ​​ത്വ​​ത്തി​​ല്‍ ല​​ക്ഷം തൊ​​ഴി​​ലാ​​ളി​​ക​​ള്‍ അ​​ണി​​നി​​ര​​ക്കു​​ന്ന പാ​​ര്‍​ല​​മെ​​ന്‍റ് മാ​​ര്‍​ച്ചും ന​​ട​​ത്തും.
ബ​​ദ​​ല്‍ ന​​യ​​ങ്ങ​​ള്‍ ഉ​​യ​​ര്‍​ത്തു​​ന്ന​​വ​​രെ ഇ​​ഡി​​യെ ഉ​​പ​​യോ​​ഗി​​ച്ച് വേ​​ട്ട​​യാ​​ടു​​ന്ന കേ​​ന്ദ്ര സ​​ര്‍​ക്കാ​​ര്‍ നീ​​ക്ക​​ത്തി​​നെ​​തി​​രേയും സി​​ഐ​​ടി​​യു സ​​മ​​ര​​രം​​ഗ​​ത്തെ​​ത്തും.

എ​​സ്‌​​ഐ​​ആ​​ര്‍, ലേ​​ബ​​ര്‍​കോ​​ഡ്, സ​​ര​​ള്‍​നി​​യ​​മം, ആ​​ഴ​​ക്ക​​ട​​ല്‍ മ​​ണ​​ല്‍ ഖ​​ന​​നം, കേ​​ര​​ള മാ​​രി​​ടൈം ബോ​​ര്‍​ഡ് ബി​​ല്‍ എ​​ന്നി​​വ​​യ്‌​​ക്കെ​​തി​​രെ​​യും ശ​​ക്ത​​മാ​​യ സ​​മ​​ര​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു.

Latest News

Corehub Up