Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CKA

Europe

കാന്‍റർബറി കേരളൈറ്റ്സ് അസോസിയേഷന് പുതിയ അമരക്കാർ; അധ്യക്ഷ പദവിയിൽ ആദ്യമായി വനിത

കാന്‍റ​ർ​ബ​റി: കാ​ന്‍റ​ർ​ബ​റി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ കാ​ന്‍റ​ർ​ബ​റി കേ​ര​ളൈ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (സി​കെ​എ) 2026 - 27 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​യി ജെ​യ്റ്റി റെ​ജി പ്ര​സി​ഡ​ന്‍റാ​യി. 2007-ൽ ​ആ​രം​ഭി​ച്ച സി​കെ​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന​തി​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് ജെ​യ്റ്റി റെ​ജി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

പു​തി​യ ക​മ്മി​റ്റി​യി​ൽ മേ​ഖ ബെ​ന്നി വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ലി​ഷ മാ​ത്യു സെ​ക്ര​ട്ട​റി​യാ​യും റോ​ബി​ൻ മാ​നു​വ​ൽ ട്ര​ഷ​റ​റാ​യും ടീ​ന വി. ​രാ​മ​ച​ന്ദ്ര​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ചു​മ​ത​ല​യേ​ൽ​ക്കും.

ജി. ​പ്രേം​കു​മാ​ർ, ജോ​ൺ​സ​ൺ ജോ​ർ​ജ്, അ​ജി​ത ആ​ൻ​ഡ്രൂ​സ്, ആ​ൽ​വി​ൻ റെ​ജി എ​ന്നി​വ​രാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി​യി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന​പ്പെ​ട്ട നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ളി​ൽ വ​നി​ത​ക​ൾ എ​ത്തു​ന്നു​വെ​ന്ന​തും പു​തി​യ ക​മ്മി​റ്റി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

പു​തു​ത​ല​മു​റ​യു​ടെ പ്രാ​തി​നി​ധ്യ​വും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും ഒ​രു​മി​ക്കു​ന്ന ഭ​ര​ണ​സ​മി​തി​യാ​ണ് 2026 - 27 കാ​ല​യ​ള​വി​ൽ സി​കെ​എ​യെ ന​യി​ക്കു​ന്ന​ത്.

കാ​ന്‍റ​ർ​ബ​റി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ കൂ​ടു​ത​ൽ അ​ടു​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നൊ​പ്പം കേ​ര​ള​ത്തി​ന്‍റെ ഭാ​ഷ​യും ക​ല​യും സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തി​ൽ​നി​ന്നു​ള്ള പ്ര​തീ​ക്ഷ.

പ്ര​ത്യേ​കി​ച്ച് യു​കെ​യി​ൽ ജ​നി​ച്ചു​വ​ള​രു​ന്ന മ​ല​യാ​ളി കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ സ​ജീ​വ​മാ​യി കൊ​ണ്ടു​വ​രി​ക, അ​വ​രു​ടെ ക​ലാ-​കാ​യി​ക ക​ഴി​വു​ക​ൾ​ക്ക് അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ക, പു​തു​താ​യി പ്ര​ദേ​ശ​ത്തെ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​തി​യ ക​മ്മി​റ്റി കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സി​കെ​എ കു​ടും​ബം.

ഏ​ക​ദേ​ശം ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി കാ​ന്‍റ​ർ​ബ​റി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യ്ക്ക് ക​രു​ത്തു​പ​ക​രു​ന്ന സി​കെ​എ​യി​ൽ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ലെ പു​തി​യ അ​ധ്യാ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up