Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMO

Middle East and Gulf

ഫോ​ർ​ബ്സ് മി​ഡി​ൽ ഈ​സ്റ്റ് പ​ട്ടി​ക​യി​ൽ മ​ല​യാ​ളി തി​ള​ക്കം

അ​ബു​ദാ​ബി: ഫോ​ർ​ബ്സ് മി​ഡി​ൽ ഈ​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച "മോ​സ്റ്റ് ഇ​ൻ​ഫ്ലു​വ​ൻ​ഷ്യ​ൽ സി​എം​ഒ​സ് 2026' പ​ട്ടി​ക​യി​ൽ മ​ല​യാ​ളി​യും ലു​ലു ഗ്രൂ​പ്പ് മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്‌​ട​റു​മാ​യ വി. ​ന​ന്ദ​കു​മാ​ർ ഇ​ടം നേ​ടി.

അ​ഞ്ച് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പു​റ​ത്തി​റ​ക്കു​ന്ന ഈ ​പ​ട്ടി​ക​യി​ൽ മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​ശേ​ഷി​യു​ള്ള 101 മാ​ർ​ക്ക​റ്റിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ളെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ർ​ബ്സ് മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ 2020ലെ ​പ​ട്ടി​ക​യി​ലും ഇ​ടം നേ​ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ന്ദ​കു​മാ​ർ, ര​ണ്ട് പ​തി​പ്പു​ക​ളി​ലും തു​ട​ർ​ച്ച​യാ​യി അം​ഗീ​കാ​രം നേ​ടു​ന്ന ഏ​ക മ​ല​യാ​ളി​യാ​ണ്.

അ​ഡ്‌​നോ​ക്, ഇ ​ആ​ൻ​ഡ്, ദു​ബാ​യി ഹോ​ൾ​ഡിം​ഗ് തു​ട​ങ്ങി​യ മി​ഡി​ൽ ഈ​സ്റ്റി​ലെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ർ​ക്ക​റ്റിം​ഗ് മേ​ധാ​വി​ക​ൾ​ക്കൊ​പ്പ​മാ​ണ് ന​ന്ദ​കു​മാ​ർ നേ​ട്ടം കൈ​വ​രി​ച്ച​ത്. 26 വ​ർ​ഷ​മാ​യി ലു​ലു ഗ്രൂ​പ്പി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ന്ദ​കു​മാ​റി​ന് മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ട്.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​ക്കൊ​പ്പം ചേ​ർ​ന്ന് ഗ്രൂ​പ്പി​ന്‍റെ ആ​ഗോ​ള വ​ള​ർ​ച്ച, ബ്രാ​ൻ​ഡ് വി​ക​സ​നം, ഇ-​കൊ​മേ​ഴ്‌​സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്, കേ​ര​ള​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

ഈ​ജി​പ്ത്, യു​എ​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഫ​ഷ​ണ​ലു​ക​ൾ ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന പ​ട്ടി​ക​യി​ലാ​ണ് ഈ ​മ​ല​യാ​ളി തി​ള​ക്ക​മാ​ർ​ന്ന ഇ​ടം സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up