കോട്ടയം: കേരള കത്തോലിക്കാ സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ (കെഎസ്എസ്എഫ്) 45-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ 2024-25 വര്‍ഷത്തെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്റെ പ്രത്യേക പുരസ്കാരം താമരശേരി രൂപതയുടെ സാമൂഹികസേവന വിഭാഗമായ സിഒഡിക്കു ലഭിച്ചു.
കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിലില്നിന്ന് സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര പുരസ്കാരം ഏറ്റുവാങ്ങി.
2024ലെ വിലങ്ങാട് ഉരുള്‍പൊട്ടലിനു ശേഷം 70 വീടുകളുടെ സമയബന്ധിതമായ നിര്‍മാണമടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വികസനത്തിനായുള്ള പദ്ധതികള്‍, സാമൂഹികക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍, കര്‍ഷകരുടെ വരുമാനവര്‍ധനയ്ക്കും സാമ്പത്തിക ശക്തീകരണത്തിനുമായി ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പാ വിതരണം,
വനിതാ ശക്തീകരണ പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വ പരിശീലനങ്ങള്‍, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, അര്‍ഹരായവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നല്കുന്ന ‘മന്ന’ പദ്ധതി എന്നിവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സിഒഡിക്ക് സ്പെഷല്‍ അവാര്‍ഡ് ലഭിച്ചത്.