Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : COURSE

Kozhikode

പു​ഴ​ഗ​തി മാ​റി ഒ​ഴു​കി; പ​മ്പ് ഹൗ​സും വീ​ടു​ക​ളും ഭീ​ഷ​ണി​യി​ൽ

മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു പു​തു​ഴ​യു​ടെ തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​ട്ടു വ​ള​ർ​ത്തി​യ മു​ള​ങ്കൂ​ട്ടം പു​ഴ​യി​ലേ​ക്ക് വീ​ണ് പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ​തോ​ടെ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കും നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

ചെ​റു​പു​ഴ​യി​ലെ ആ​ലു​ള്ള​ക​ണ്ടി ക​ട​വി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ​മീ​പ​മു​ള്ള മു​ള​ങ്കൂ​ട്ട​മാ​ണ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ് വീ​ണ​ത്. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ അ​ഞ്ച് വീ​ടു​ക​ളും ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും മു​ൻ എം ​എ​ൽ എ ​യെ​യും അ​പ​ക​ട ഭീ​ഷ​ണി അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ട​യി​ല്ല​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

നി​ല​വി​ൽ വീ​ടു​ക​ളു​ടെ ചു​റ്റു മ​തി​ലു​ക​ൾ പു​ഴ​യി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മു​ള​ങ്കൂ​ട്ടം എ​ത്ര​യും പെ​ട്ട​ന്ന് പു​ഴ​യി​ൽ നി​ന്നും എ​ടു​ത്തു മാ​റ്റി പു​ഴ​യു​ടെ സ്വ​ഭാ​വി​ക നീ​രൊ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും തീ​രം കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Education

ബാ​ച്ച്​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബാ​​​ച്ച‌്‌ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (B.Des) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ കേ​​​ര​​​ള ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ബോ​​​ർ​​​ഡി​​​ന്‍റെ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ, ത​​​ത്തു​​​ല്യം എ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട മ​​​റ്റു ഏ​​​തെ​​​ങ്കി​​​ലും യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ​​​യി​​​ലോ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണo. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ ആ​​​കെ 40 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കോ​​​ഴ്‌​​​സി​​​ന് ചേ​​​രാ​​​നാ​​​കും.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് ല​​​ഭി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. www.lbscentre.kerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​യ്ക്കാം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം ജൂ​​​ൺ അ​​​ഞ്ചു വ​​​രെ. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് 1300 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ന് 650 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ ഫീ​​​സ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396.

Education

തു​ല്യ​താ കോ​ഴ്‌​സ്: മേ​യ് അ​ഞ്ചു മു​ത​ൽ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ക്ഷ​​​ര​​​താ​​​മി​​​ഷ​​​ൻ ന​​​ട​​​പ്പാ​​​ക്കു​​​ന്ന വി​​​വി​​​ധ തു​​​ല്യ​​​താ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ മേ​​​യ് അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കും. സാ​​​ക്ഷ​​​ര​​​ത, നാ​​​ല്, ഏ​​​ഴ്, പ​​​ത്ത്, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി തു​​​ല്യ​​​താ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് മേ​​​യ് 25ന​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

മേ​​​യ് 26 മു​​​ത​​​ൽ ജൂ​​​ൺ നാ​​​ലു​​​വ​​​രെ 50 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി​​​യും ജൂ​​​ൺ അ​​​ഞ്ചു മു​​​ത​​​ൽ 15 വ​​​രെ 250 രൂ​​​പ സൂ​​​പ്പ​​​ർഫൈ​​​നോ​​​ടുകൂ​​​ടി​​​യും അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷാ ഫോ​​​മും ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ലാ​​​നും www. literacymissionkerala. orgൽ ​​​ല​​​ഭ്യ​​​മാ​​​ണ്. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി അ​​​ത​​​ത് ജി​​​ല്ലാ സാ​​​ക്ഷ​​​ര​​​താ​​​മി​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​മാ​​​യോ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള സം​​​സ്ഥാ​​​ന സാ​​​ക്ഷ​​​ര​​​താ​​​മി​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാം.

Education

ഐ​എ​ച്ച്ആ​ർ​ഡി കോ​ഴ്‌​സു​ക​ളു​ടെ പ​രീ​ക്ഷ ജൂ​ണി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി ന​​​ട​​​ത്തു​​​ന്ന പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് (ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ), പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ ഇ​​​ൻ സൈ​​​ബ​​​ർ ഫോ​​​റ​​​ൻ​​​സി​​​ക്‌​​​സ് & സെ​​​ക്യൂ​​​രി​​​റ്റി (ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ), ഡി​​​പ്ലോ​​​മ ഇ​​​ൻ ഡാ​​​റ്റാ എ​​​ൻ​​​ട്രി ടെ​​​ക്‌​​​നി​​​ക്‌​​​സ് ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ (ഒ​​​ന്നും ര​​​ണ്ടും സെ​​​മ​​​സ്റ്റ​​​ർ), ഡി​​​പ്ലോ​​​മ ഇ​​​ൻ ക​​​മ്പ്യൂ​​​ട്ട​​​ർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ്, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ൻ ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ് കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ റെ​​​ഗു​​​ല​​​ർ / സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ (2018 (ലൈ​​​ബ്ര​​​റി സ​​​യ​​​ൻ​​​സ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി), 2020, 2024 സ്‌​​​കീം) 2026 ജൂ​​​ണി​​​ൽ ന​​​ട​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക്, പ​​​ഠി​​​ക്കു​​​ന്ന/​​​പ​​​ഠി​​​ച്ചി​​​രു​​​ന്ന സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ഏ​​​പ്രി​​​ൽ 23 വ​​​രെ ഫൈ​​​ൻ കൂ​​​ടാ​​​തെ​​​യും, 30 വ​​​രെ 100 രൂ​​​പ ഫൈ​​​നോ​​​ടു​​​കൂ​​​ടി​​​യും പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പ​​​രീ​​​ക്ഷാ ടൈം ​​​ടേ​​​ബി​​​ൾ മേ​​​യ് മാ​​​സം ര​​​ണ്ടാം വാ​​​ര​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫാ​​​റം സെ​​​ന്‍റ​​​റി​​​ൽ നി​​​ന്നും ല​​​ഭ്യ​​​മാ​​​ണ്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.ihrd.ac.in.

Education

ബാ​ച്‌​ല​ർ ഓ​ഫ് ഡി​സൈ​ൻ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്ലം ജി​​​ല്ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്‌​​​നോ​​​ള​​​ജി കേ​​​ര​​​ള, ബാ​​​ച്‌​​​ല​​​ർ ഓ​​​ഫ് ഡി​​​സൈ​​​ൻ (ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ൻ) കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ പ്ല​​​സ് ടു ​​​യോ​​​ഗ്യ​​​താ​​​പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ കോ​​​ഴ്‌​​​സി​​​ന് ചേ​​​രാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളു.

www.iftk.ac.in അ​​​ല്ലെ​​​ങ്കി​​​ൽ www.lbscentre.kerala.gov.in വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ൾ വ​​​ഴി മേ​​​യ് 31 വ​​​രെ അ​​​പേ​​​ക്ഷാ ഫീ​​​സ് ഓ​​​ൺ​​​ലൈ​​​നാ​​​യി ഒ​​​ടു​​​ക്കി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0474-2547775, 9447710275.

Education

ഹി​ന്ദി പ്ര​ചാ​ര​സ​ഭ ആ​ചാ​ര്യകോ​ഴ്സി​ന് അം​ഗീ​കാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഹി​​​ന്ദി പ്ര​​​ചാ​​​ര സ​​​ഭ ന​​​ട​​​ത്തു​​​ന്ന ദ്വി​​​വ​​​ത്സ​​​ര ആ​​​ചാ​​​ര്യ ബി​​​എ​​​ഡ് കോ​​​ഴ്സ് ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ധ്യാ​​​പ​​​ക യോ​​​ഗ്യ​​​ത​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി.

2019 മു​​​ത​​​ൽ ര​​​ണ്ടു വ​​​ർ​​​ഷ കോ​​​ഴ്സ് ആ​​​യി ന​​​ട​​​ത്തു​​​ന്ന ആ​​​ചാ​​​ര്യ ബി​​​എ​​​ഡ് കോ​​​ഴ്സ് കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും ബി​​​എ​​​ഡി​​​നു തു​​​ല്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച് 2021ൽ ​​​ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സം നേ​​​രി​​​ട്ടി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു വ​​​ന്ന​​​തോ​​​ടെ ആ​​​ചാ​​​ര്യ കോ​​​ഴ്സ് പാ​​​സാ​​​യ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള ത​​​ട​​​സം നീ​​​ങ്ങി.

Education

ജ​ര്‍​മ​ന്‍ എ1 ​ലെ​വ​ല്‍ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ര്‍​മ​​​ന്‍ സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​മാ​​​യ ഗ​​​ഥെ-​​​സെ​​​ന്‍​ട്രം ന​​​ട​​​ത്തു​​​ന്ന എ1 ​​​ലെ​​​വ​​​ല്‍ ജ​​​ര്‍​മ​​​ന്‍ ഭാ​​​ഷാ കോ​​​ഴ്സ് 2026 ജ​​​നു​​​വ​​​രി അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന കോ​​​ഴ്സി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യും ഓ​​​ഫ് ലൈ​​​നാ​​​യും പ​​​ങ്കെ​​​ടു​​​ക്കാം.

കോ​​​ഴ്സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് https:// trivandrum.german.in/ എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ച്ച് പേ​​​രു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. 2026 ഫെ​​​ബ്രു​​​വ​​​രി 17 ന് ​​​കോ​​​ഴ്സ് സ​​​മാ​​​പി​​​ക്കും.

Business

ബിഡിഎസ് കഴിഞ്ഞാൽ ഏതെല്ലാം വഴികൾ?

കി​ര​ൺ ജെ.​കെ.​വി.
സൂ​ക്ഷ്മ വൈ​ദ​ഗ്ധ്യം ആ​വ​ശ്യ​മു​ള്ള ജോ​ലി​ക​ൾ കൈ​ക​ൾകൊ​ണ്ട് ചെ​യ്തു മി​ക​വു​റ്റ​താ​ക്കാ​നു​ള്ള സി​ദ്ധി​യും സ​യ​ൻ​സി​നോ​ടു​ള്ള അ​ഭി​രു​ചി​യും ഒ​ത്തി​ണ​ങ്ങി​യ​വ​ർ​ക്ക് ഡെ​ൻ​ഡി​സ്ട്രി മി​ക​ച്ച ഫീ​ൽ​ഡാ​ണ്. അ​നേ​കം സ്പെ​ഷ​ലൈ​സേ​ഷ​നു​ക​ളു​മാ​യി വ​ള​ർ​ന്നു വി​ക​സി​ച്ച ഈ ​മേ​ഖ​ല​യി​ൽ വ്യ​ത്യ​സ്ത​മാ​യ അ​വ​സ​ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. ബി​ഡി​എ​സി​ന് ശേ​ഷം സ്വ​ന്തം ക്ലി​നി​ക്കി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ക എ​ന്ന​തി​ന​പ്പു​റ​മു​ള്ള ചി​ല ഓ​പ്ഷ​നു​ക​ൾ ഇ​വ​യാ​ണ്.


പ​ബ്ലി​ക് ഹെ​ൽ​ത്ത്
പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ ക്ലി​നി​ക്ക​ൽ ഡെ​ൻ​ഡി​സ്ട്രി​ക്ക് അ​പ്പു​റ​ത്തേ​ക്കു​ള്ള കാ​ൽ​വ​യ്പാ​ണ് ന​ട​ത്തു​ന്ന​ത്. ഓ​റ​ൽ കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​നാ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​നു​ള്ള പ്രാ​പ്തി​യാ​ണ് ഇ​തി​ലൂ​ടെ കൈ​വ​രു​ന്ന​ത്. ഉ​ചി​ത​മാ​യ പ​ബ്ലി​ക് ഹെ​ൽ​ത്ത് പോ​ളി​സി​ക​ളും പ​ദ്ധ​തി​ക​ളും രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നും പ​ബ്ലി​ക് ഹെ​ൽ​ത്ത് പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​നു​ഭ​വ​പ​രി​ച​യം ഉ​പ​യോ​ഗി​ക്കാം. പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​ണ്‍സ​ൾ​ട്ട​ന്‍റ്, എ​പ്പി​ഡി​മി​യോ​ള​ജി​സ്റ്റ്, പോ​ളി​സി അ​ഡ്വൈ​സ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ ഭാ​വി​യി​ൽ പ്ര​വ​ർ​ത്തി​ക്കാം.


ബി​സി​ന​സ്
അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
ബി​ഡി​എ​സി​നു ശേ​ഷം ഒ​രു നോ​ണ്‍ ക്ലി​നി​ക്ക​ൽ റോ​ളി​ലേ​ക്ക് മാ​റാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എം​ബി​എ) കോ​ഴ്സു​ക​ൾ എ​ടു​ക്കാം. ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റി​ലോ ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റി​ലോ എം​ബി​എ ചെ​യ്യു​ന്ന​ത് ബി​ഡി​എ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഉ​ചി​ത​മാ​ണ്. ബി​സി​ന​സ്/​മാ​നേ​ജ്മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യം വി​ക​സി​പ്പി​ക്കാ​നും ഹെ​ൽ​ത്ത് ഇ​ൻ​ഡ​സ്ട്രി​യി​ൽ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന ബി​സി​ന​സ് ത​ത്വ​ങ്ങ​ൾ, സ്ട്രാ​റ്റ​ജി​ക് പ്ലാ​നിം​ഗ് എ​ന്നി​വ​യി​ൽ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടാ​ക്കു​ന്ന​വ​ർ​ക്ക് ഉ​യ​ർ​ന്ന ശ​ന്പ​ള​വും ല​ഭി​ക്കും.


ഗ​വേ​ഷ​ണം
ഓ​റ​ൽ കാ​ൻ​സ​റിന് അ​ട​ക്ക​ം ചി​കി​ത്സാ പ​ദ്ധ​തി​ക​ളും രോ​ഗ​നി​ർ​ണ​യ​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ നി​ർ​മി​ത​ബു​ദ്ധി​യും മ​റ്റു സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ സം​ബ​ന്ധി​ച്ചു​ള്ള ഗ​വേ​ഷ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു. ഇ​ക്കാ​ല​ത്ത് ബി​ഡി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സോ മാ​സ്റ്റേ​ഴ്സ് ഇ​ൻ ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ചോ ചെ​യ്ത​ശേ​ഷം ഗ​വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കാം. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച്, ICBio (ബം​ഗ​ളൂരു), ഏ​ഷ്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് (മും​ബൈ) എ​ന്നി​വ ആ​ശ്ര​യി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ്. ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് അ​സോ​സി​യ​റ്റ്, ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച് സ​യ​ന്‍റി​സ്റ്റ്, ബ​യോ​സ്റ്റാ​റ്റി​സ്റ്റീ​ഷൻ, ക്ലി​നി​ക്ക​ൽ സേ​ഫ്റ്റി അ​ന​ലി​സ്റ്റ്, ഡേ​റ്റ മാ​നേ​ജ​ർ എ​ന്നി​വ​യാ​ണ് ഭാ​വി​യി​ൽ ല​ഭി​ക്കാ​വു​ന്ന ജോ​ലി​ക​ൾ.


ഫൊ​റ​ൻ​സി​ക് ഡെ​ൻ​ഡി​സ്ട്രി
കു​റ്റാ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡെ​ന്‍റ​ൽ പ​രി​ജ്ഞാ​നം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന രം​ഗ​മാ​ണി​ത്. വി​ര​ല​ട​യാ​ളം ല​ഭി​ക്കാ​തെ വ​രു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മ​നു​ഷ്യ​രെ തി​രി​ച്ച​റി​യാ​നും ക​ടി​യേ​റ്റ പാ​ടു​ക​ൾ വി​ശ​ക​ല​നം ന​ട​ത്താ​നും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ​യും മ​രി​ച്ച​വ​രു​ടെ​യും പ്രാ​യം ക​ണ​ക്കാ​ക്കാ​നും ഫേ​ഷ്യ​ൽ റീ​ക​ണ്‍സ്ട്ര​ക്ഷ​ൻ ന​ട​ത്താ​നും ഇ​ത്ത​രം പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ വൈ​ദ​ഗ്ധ്യം ര​ക്ഷ​യ്ക്കെ​ത്തും. ബി​ഡി​എ​സി​ന് 55 ശതമാനം മാ​ർ​ക്കു​ള്ള​വ​ർ​ക്ക് ഫൊ​റ​ൻ​സി​ക് ഒ​ഡോ​ണ്‍ട്ടോ​ള​ജി എം​എ​സ്‌സി, ​ഫൊ​റ​ൻ​സി​ക് ഡെ​ൻ​ഡി​സ്ട്രി എം​ഡി​എ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്ക് ചേ​രാം. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ഴും വ്യാ​പ​ക അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത മേ​ഖ​ല​യാ​ണെ​ങ്കി​ലും റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​രം ക​ഴി​വു​ള്ള​വ​ർ​ക്ക് ല​ഭി​ക്കാ​റു​ണ്ട്.


ഇ​വ കൂ​ടാ​തെ അ​ധ്യാ​പ​നം, മെ​ഡി​ക്ക​ൽ ട്രാ​ൻ​സ്ക്രി​പ്ഷ​ൻ, ഡെ​ന്‍റ​ൽ ബ്ലോ​ഗിം​ഗ്, ഡെ​ന്‍റ​ൽ ക​ണ്‍സ​ൾ​ട്ടിം​ഗ് തു​ട​ങ്ങി​യ​വ​യും ബി​ഡി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് പ​രീ​ക്ഷി​ക്കാ​വു​ന്ന തൊ​ഴി​ൽ വ​ഴി​ക​ളാ​ണ്.

Latest News

Corehub Up