Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : COVID-19

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 9.96 കോ​ടി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 9.96 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കോ​വി​ഡ് മൂ​ലം കു​ടും​ബ​ത്തി​ലെ പ്ര​ധാ​ന വ​രു​മാ​ന​ദാ​യ​ക​ർ മ​രി​ച്ച ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ധ​ന​സ​ഹാ​യം.

ഇ​ത്ത​രം ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ്ര​തി​മാ​സം 5,000 രൂ​പ വീ​തം മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.

കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ നി​ന്ന് തു​ക അ​നു​വ​ദി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​യ നി​ര​വ​ധി​യേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഈ ​തു​ക വ​ലി​യ ആ​ശ്വാ​സ​മാ​കും.

Latest News

Corehub Up